ഇതാണ് പ്രേക്ഷകർ ഏറ്റടുത്ത ഭീമന്റെ വഴിപ്പാട്ട്; സംഗീതപ്രേമികളെ ആകർഷിച്ച് കുഞ്ചാക്കോ ബോബൻ ചിത്രത്തിലെ ഗാനം

December 12, 2021

കുഞ്ചാക്കോ ബോബൻ നായകനായി പ്രേക്ഷകരിലേക്കെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ഭീമന്റെ വഴി. കാഴ്ചക്കാർക്കിടയിൽ മികച്ച സ്വീകാര്യത നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് അഷ്‌റഫ് ഹംസയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ഭീമന്റെ വഴിപ്പാട്ട് എന്ന ഗാനത്തിന് വരികൾ ഒരുക്കിയിരിക്കുന്നത് മുഹ്‌സിൻ പരാരിയാണ്. വിഷ്ണു വിജയ് സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരനാണ്.

അങ്കമാലി ഡയറീസിന് ശേഷം ചെമ്പൻ വിനോദ് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് ഭീമന്റെ വഴി. ചെമ്പൻ വിനോദ് ജോസിനൊപ്പം നിർമ്മാതാക്കളായി റിമ കല്ലിങ്കലും ആഷിഖ് അബുവും എത്തുന്നുണ്ട്. അതേസമയം കുഞ്ചാക്കോ ബോബന് പുറമെ സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ജിനു ജോസഫ്, ചിന്നു ചാന്ദ്നി, മേഘ തോമസ്, വിൻസി അലോഷ്യസ്, ശബരീഷ് വർമ്മ, നിർമ്മൽ പാലാഴി, ബിനു പപ്പു, ദിവ്യ എം നായർ, ഭഗത് മാനുവൽ, ആര്യ സലീ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read also: തെരുവിൽ പത്ത് രൂപയ്ക്ക് ഭക്ഷണം വിൽക്കുന്ന വൃദ്ധദമ്പതികൾ, പിന്നിൽ ഹൃദയംതൊടുന്ന ഒരു കഥയും

ജല്ലിക്കട്ട് സിനിമയിലൂടെ ഈ വർഷം നാഷണൽ അവാർഡ് നേടിയ ഗിരീഷ് ഗംഗാധരനും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്ന ആദ്യ സിനിമ കൂടിയാണ് ഭീമൻ്റെ വഴി. വിജയ് ആണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സംവിധായകനായ മുഹ്സിൻ പരാരി ഗാനങ്ങൾ രചിച്ചിരിക്കുന്നു. അഖിൽ രാജ് ചിറയിൽ കലാസംവിധാനവും നവാഗതനായ നിസാം കാദിരി എഡിറ്റിംഗും കൈകാര്യം ചെയ്തിരിക്കുന്നു. കേരളത്തിൽ 130 ഓളം തിയേറ്ററുകളിൽ ഭീമൻ്റെ വഴി പ്രദർശനത്തിനെത്തിയിരുന്നു.

Story highlights; Bheemante Vazhippaattu-Video Song