വിജയകിരീടം ചൂടി ഇന്ത്യയ്ക്കായി ആർപ്പുവിളിച്ച് വിശ്വസുന്ദരി; ആവേശം പകരുന്ന വിഡിയോ
21 വർഷങ്ങൾക്ക് ശേഷം ഇന്ത്യയ്ക്കായി വിശ്വസുന്ദരി പട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഹർണാസ് സന്ധു. 2000ൽ ലാറ ദത്തയാണ് അവസാനമായി ഇന്ത്യക്ക് വേണ്ടി കിരീടം നേടിയത്. 21-കാരിയായ ഹർണാസ് കിരീടം നേടിയതിന് ശേഷമുള്ള ഒരു വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറിയിരിക്കുകയാണ്. വിഡിയോയിൽ, ഹർണാസ് കിരീടം നേടിയ ശേഷം “ചക് ദേ ഫത്തേ, ഇന്ത്യ” എന്ന് ആരവമുയർത്തുകയാണ്. ഇനിയും ഈ വിജയങ്ങൾ തുടരട്ടെ എന്നാണ് വിശ്വസുന്ദരി വിഡിയോയിൽ പറയുന്നത്. മിസ് യൂണിവേഴ്സിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ പോസ്റ്റ് ചെയ്ത വിഡിയോ ഇതിനോടകം ഹിറ്റായി മാറി.
1994-ൽ മിസ് യൂണിവേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സുസ്മിത സെൻ. ആറ് വർഷത്തിന് ശേഷം ലാറ ദത്ത ഈ കിരീടം സ്വന്തമാക്കി. 17 വയസ്സുള്ളപ്പോഴാണ് ഹർണാസ് സൗന്ദര്യ മത്സരത്തിലേക്കുള്ള യാത്രയാരംഭിച്ചത്. മുമ്പ് മിസ് ദിവ 2021, ഫെമിന മിസ് ഇന്ത്യ പഞ്ചാബ് 2019 കിരീടങ്ങളും നേടിയിട്ടുണ്ട് ഈ മിടുക്കി. കൂടാതെ ഫെമിന മിസ് ഇന്ത്യ 2019 ൽ ടോപ്പ് 12-ൽ ഇടം നേടുകയും ചെയ്തു.
WHO ARE YOU? #MISSUNIVERSE pic.twitter.com/YUy7x9iTN8
— Miss Universe (@MissUniverse) December 13, 2021
Read More: വിദ്യാർത്ഥികൾക്കിടയിലെ വാർത്തകളും വിശേഷങ്ങളുമായി ‘സ്റ്റുഡന്റ് ടിവി’ പ്രേക്ഷകരിലേക്ക്
മെക്സിക്കോയിൽ നിന്നുള്ള മുൻ മിസ് യൂണിവേഴ്സ് 2020 ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്. യഥാക്രമം പരാഗ്വേയും ദക്ഷിണാഫ്രിക്കയുമാണ് ഒന്നും രണ്ടും റണ്ണർ അപ്പുകൾ. ഇപ്പോൾ പബ്ലിക് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദ പഠനത്തിലാണ് ഹർണാസ്. നിരവധി പഞ്ചാബി ചിത്രങ്ങളിലും അവർ അഭിനയിച്ചിട്ടുണ്ട്.
Story highlights- Chak De Phatte, India Says Miss Universe Harnaaz Sandhu After Win