ഹിറ്റ്ലിസ്റ്റിൽ ഇടംനേടി ‘മ്യാവൂ’വിൽ സൗബിൻ ആലപിച്ച ‘ചുണ്ടെലി’ ഗാനം; വിഡിയോ

December 20, 2021

സൗബിൻ ഷാഹിറും മംമ്ത മോഹൻദാസും നായികാനായകന്മാരായി എത്തുന്ന ലാൽ ജോസ് ചിത്രമാണ് മ്യാവൂ. അറബിക്കഥ, ഡയമണ്ട് നെക്ലേസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ദുബായിൽ ചിത്രീകരിക്കുന്ന ലാൽ ജോസ് ചിത്രമാണിത്. റാസല്‍ഖൈമയിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പൂര്‍ണമായും ഗള്‍ഫ് പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിലെ ഗാനം എത്തിയിരിക്കുകയാണ്.

സുഹൈൽ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണം പകർന്നിരിക്കുന്നു. സൗബിൻ ഷാഹിർ, വിനീത് ശ്രീനിവാസൻ, യാസ്മിന അലിഡോഡോവ, തൻവി മീര എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായ ഈ ഗാനം ആസ്വാദക ഹൃദയങ്ങൾ കീഴടക്കുകയാണ്.

ഡോ. ഇഖ്ബാല്‍ കുറ്റിപ്പുറമാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇഖ്ബാല്‍ കുറ്റിപ്പുറവും ലാല്‍ ജോസും ഒരുമിക്കുന്ന നാലാമത്തെ ചിത്രംകൂടിയാണ് ഇത്. അറബിക്കഥ, ഡയമണ്ട് നെക്ലേസ്, വിക്രമാദിത്യന്‍ എന്നിവയാണ് ഈ കൂട്ടുകെട്ടിലൊരുങ്ങിയ മറ്റ് ചിത്രങ്ങള്‍.

Read More: ‘ഇപ്പോഴാണ് ഭാസിപിള്ളയെ കാണാൻ സാധിച്ചത്’- ഷൈൻ ടോം ചാക്കോയുടെ പ്രകടനത്തിന് അഭിനന്ദനവുമായി മുരളി ഗോപി

നഗരത്തിന്റെ തിരക്കുകളില്‍ നിന്നും മാറി ജീവിക്കുന്ന ഒരു സാധാരണ കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ദസ്ത്ഗീർ, സുലേഖ എന്നീ ദമ്പതികളെ ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൗബിൻ ഷാഹിറും മംമ്ത മോഹൻദാസുമാണ് ഈ വേഷങ്ങളിൽ എത്തുന്നത്, കോളേജ് ജീവിതത്തിന് ശേഷം ആലുവ സ്വദേശിയായ ദസ്ത്ഗീർ ദുബായിൽ സ്ഥിരതാമസമാക്കുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രം പങ്കുവയ്ക്കുന്നത്. 

Story highlights- Chundeli Video Song Meow Movie