ദീപക് ദേവിന് സർപ്രൈസായി പ്രിയതമയുടെ എൻട്രി; ഇരുവരും ചേർന്ന് ഒരു മനോഹര പ്രണയഗാനവും- വിഡിയോ
മലയാള ചലച്ചിത്ര ആസ്വാദകര്‍ക്ക് നിരവധി ഹിറ്റ് ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ദീപക് ദേവ്. ഫ്ളവേഴ്സ് ടോപ് സിംഗറിൽ വിധികർത്താവായി എത്തിയതോടെ ദീപക് ദേവ് വളരെയധികം ജനപ്രിയനായി മാറി. ഒട്ടേറെ സർപ്രൈസുകളുമായി ദീപക് ഡിവൈൻ ഇപ്പോഴും അമ്പരപ്പിക്കാറുണ്ട് പാട്ടുവേദി. ഇപ്പോഴിതാ, ഭാര്യ സ്മിതയെ സിഡിയിൽക്ക് എത്തിച്ചിരിക്കുകയാണ്.
പ്രശസ്ത ഗായികയായ രേണുക ഗിരിജൻ ആണ് സ്മിതയുടെ അമ്മ. ആദരവറിയിച്ച് രേണുക ഗിരിജനെ വേദിയിലേക്ക് എത്തിച്ചത് തന്നെ ദീപക് ദേവിന് സർപ്രൈസ് ആയിരുന്നു. അതിനൊപ്പമാണ് പ്രണയകഥ പറഞ്ഞ് സ്മിതയും വേദിയിലേക്ക് എത്തിയത്. ‘അമ്മ എത്തിയത് സർപ്രൈസ് ആണെങ്കിൽ ഇത് ഷോക്കായിപ്പോയി എന്നാണ് ദീപക് ദേവ് പറഞ്ഞത്.
Read More: അതിസാഹസിക രംഗങ്ങളുമായി ഫഹദ് ഫാസിൽ, എ ആർ റഹ്മാന്റെ മാന്ത്രിക സംഗീതവും- ‘മലയൻകുഞ്ഞ്’ ട്രെയ്ലർ
ഇരുവരുടെയും പ്രണയകഥ പങ്കുവെച്ചശേഷം ഗായിക കൂടിയായ സ്മിത ദീപിക് ദേവിനൊപ്പം ഒരു ഗാനവും ആലപിച്ചു. ദീപക് ദേവ് ഈണം പകർന്ന പറയാതെ അറിയാതെ നീ പോയതല്ലേ എന്ന ഗാനമാണ് ഇരുവരും ചേർന്ന് ആലപിച്ചത്. മുൻപ് സ്റ്റാർ നൈറ്റ് എന്ന സ്പെഷ്യൽ ഇവന്റിൽ മകൾ ദേവികയെ എത്തിച്ചാണ് ദീപക്കിന് സർപ്രൈസ് നൽകിയത്. വേദിയിൽ പാട്ടുമായി മകളെ കണ്ടതോടെ ആകെ അമ്പരപ്പിലായിരുന്നു ദീപക്.
Story highlights- deeepak dev’s wife smitha surprise entry