14 മാസത്തെ ഇടവേളയ്ക്ക് ശേഷം സംരക്ഷകനെ കണ്ട ആനകൾ- ഹൃദയസ്പർശിയായ വിഡിയോ

December 28, 2021

മൃഗങ്ങളുടെ വിഡിയോകൾ എപ്പോഴും സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറാറുണ്ട്. സംരക്ഷിക്കന്നവരോട് ഏത് മൃഗങ്ങളായാലും മാനസികമായ ഒരു അടുപ്പം കാത്തുസൂക്ഷിക്കാറുണ്ട്. ഏറെനാൾ അകന്നുകഴിഞ്ഞാലും പിന്നീട് കാണുമ്പോളുള്ള കൂടിക്കാഴ്ചയെ അവ വരവേൽക്കുന്നതാണ് ഏറ്റവും ഹൃദ്യം. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഹിറ്റായി മാറുന്നത്.

വേർപിരിയലിന്റെ വേദന അനുഭവിച്ച പരിചരിക്കുന്നവർക്കോ വളർത്തുമൃഗങ്ങളുടെ ഉടമകൾക്കോ ​​മാത്രമേ വിശദീകരിക്കാനാകുന്ന സന്തോഷ നിമിഷമാണിത്. തായ്‌ലൻഡിലെ ഒരു ആനക്കൂട്ടവും അവയുടെ പരിപാലകനും 14 മാസത്തെ നീണ്ട വേർപിരിയലിനു ശേഷമുള്ള കൂടികാഴ്ച്ചയിലാണ്.

Read Also: ‘ചിത്തിരത്തോണിയിൽ അക്കരെപോകാൻ..’- ഹൃദയംകവർന്ന് ശ്രീഹരിയുടെ ആലാപനം

ആനകൾ തങ്ങളുടെ സംരക്ഷകനെ കാണായി വന്യജീവി സങ്കേതത്തിൽ എത്തിയതാണ്. ചെറിയ വെള്ളക്കെട്ടിലായിരുന്നു ആനകൾ നിന്നിരുന്നത്. പെട്ടെന്ന് മറുവശത്ത് സേവ് ദ എലിഫന്റ് ഫൗണ്ടേഷന്റെ സഹസ്ഥാപകനായ ഡെറക് തോംസൺ നിൽക്കുന്നത് ആനകൾ തിരിച്ചറിഞ്ഞു. മൃഗങ്ങൾ തിരിച്ചറിയുന്ന തനതായ ശബ്ദത്തിൽ ഡെറക് അവരെ വിളിക്കുകയും ചെയ്തു. സന്തോഷത്തോടെ ആനകൾ ഓടിയെത്തി തുമ്പികൈകൊണ്ട് അദ്ദേഹത്തെ ആലിംഗനം ചെയ്യുന്ന കാഴ്ച ഹൃദയം കവരുകയാണ്.

Story highlights- Elephants reunite with their caregiver after being away for 14 months