‘കദളി കൺകദളി ചെങ്കദളി..’പാടി എസ്തർ-രണ്ടരവയസുമുതൽ സംഗീതലോകത്ത് വിസ്മയമായ മിടുക്കി- വിഡിയോ
കലയുടെ അതുല്യകരങ്ങൾ ജന്മനാ സിദ്ധിച്ചവർ ഭാഗ്യം ചെയ്തവരാണ്. ഉള്ളിലെ കഴിവുകളെ ചെറുപ്പം മുതൽ തിരിച്ചറിഞ്ഞ് വളർത്തികൊണ്ടുവരാൻ അവർക്ക് അവസരം ലഭിക്കുന്നു. സംഗീതത്തിൽ രണ്ടരവയസുമുതൽ തന്നെ താല്പര്യം പ്രകടിപ്പിച്ച് സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയ കുഞ്ഞുമിടുക്കിയാണ് എസ്തർ സജീവ്. ആലുവ ഉളിയന്നൂർ സ്വദേശികളായ സജീവ്- വിജി ദമ്പതികളുടെ മകളായ എസ്തർ ഇപ്പോഴിതാ, ഫ്ളവേഴ്സ് കോമഡി ഉത്സവ വേദിയിലൂടെ മികവ് പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ്.
സൂപ്പർഹിറ്റ് ഗാനങ്ങളുടെ ട്രാക്കിനൊപ്പം താളബോധത്തോടെ പാടാനുള്ള എസ്തറിന്റെ കഴിവ് കോമഡി ഉത്സവ വേദിയിലും വിസ്മയങ്ങൾ സൃഷ്ടിക്കുകയാണ്. യഹൂദിയായിലെ എന്ന ഗാനം പാടി ഹിറ്റ് ആക്കിയതോടെ ഒട്ടേറെ ക്രിസ്തീയ ഭക്തിഗാന ആൽബങ്ങളിലേക്ക് പാടുന്നതിനായി എസ്തറിനെ ആളുകൾ സമീപിക്കുന്നുണ്ട്.
Read More: നിഗൂഢതകൾ നിറച്ച് സ്റ്റേഷൻ- 5, ശ്രദ്ധനേടി ഇന്ദ്രൻസിന്റെ ചേവമ്പായി, ട്രെയ്ലർ
ലോകടെലിവിഷന്‍ രംഗത്തുതന്നെ ആദ്യമായാണ് ചിരിയും കലയും ഇഴചേര്‍ത്ത്, കോമഡി ഉത്സവം എന്ന മനോഹരമായ പരിപാടി പ്രേക്ഷകര്‍ക്ക് ദൃശ്യവിസ്മയം സമ്മാനിച്ചത്. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര് കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്ളവേഴ്സ് കോമഡി ഉത്സവം വഴിയൊരുക്കി.
Story highlights- esther sajeev singing