ഒറ്റരാത്രികൊണ്ട് 58 അടി നീളമുള്ള നടപ്പാലം പൂർണമായും കാണാതായി; അമ്പരന്ന് പോലീസും ജനങ്ങളും
ഒട്ടേറെ മോഷണവാർത്തകൾ നമ്മൾ ദിവസേന കേൾക്കാറുണ്ട്. ചില മോഷണങ്ങൾ ചിരിപടർത്താറുമുണ്ട്. എന്നാൽ, ഒരിക്കലും ചിന്തിക്കാൻ പോലും കഴിയാത്ത ഒരു മോഷണമാണ് ഒഹായോയിൽ നടന്നിരിക്കുന്നത്. ഒരു പാലം പൂർണ്ണമായും മോഷ്ടിക്കപ്പെട്ടിരിക്കുന്നു. അങ്ങനെയൊന്ന് സംഭവിക്കുമെന്ന് വിശ്വസിക്കാൻ പോലും പ്രയാസമാണ്. എന്നാൽ ഇക്കാലത്ത് എന്തും സാധ്യമാണെന്ന് നടന്നിരിക്കുന്നത്.
58 അടി നീളമുള്ള ഒരു പാലം ഒരു തുമ്പുപോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷമായതായാണ് ഒഹായോയിലെ പോലീസ് കണ്ടെത്തിയിരിക്കുന്നത്. 58 അടി നീളമുള്ള പോളിമർ പാലം അക്രോണിലെ ഒരു അരുവിക്ക് പിന്നിലെ വയലിലാണ് സ്ഥിതി ചെയ്തിരുന്നത്. പാലത്തിലെ ട്രീറ്റ്‌മെന്റ് ഡെക്ക് ബോർഡുകൾ ഇടയ്ക്ക് നീക്കം ചെയ്തതായി നാട്ടുകാർ കണ്ടെത്തിയിരുന്നു. ഏകദേശം ഒരാഴ്ച കഴിഞ്ഞപ്പോൾ, പാലം പൂർണമായും പ്രദേശത്ത് നിന്ന് അപ്രത്യക്ഷമായി.
read More: ‘കല്ലായി പുഴയൊരു മണവാട്ടി’- പ്രേക്ഷകരുടെ മനം കവരുന്ന ഗാനാലാപനവുമായി മിയ മെഹക്
10 അടി വീതിയും ആറടി ഉയരവും 58 അടി വിസ്തൃതിയുമുള്ള ഈ പാലം എങ്ങനെ കള്ളന്മാർ എളുപ്പത്തിൽ മോഷ്ടിച്ചുവെന്നതാണ് പോലീസിനെ അമ്പരപ്പിച്ച വസ്തുത. വയലിൽ നിന്ന് കൊണ്ടുപോകുന്നതിന് മുമ്പ് പാലം പല ഭാഗങ്ങളായി ആദ്യം വേർപെടുത്തിയിട്ടാകാം നീക്കം ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.
22 വർഷത്തെ സേവനത്തിനിടെ ഇത്രയും വിചിത്രമായഒരു മോഷണം കണ്ടിട്ടില്ലെന്നാണ് പോലീസ് പോലും പ്രതികരിക്കുന്നത്.
Story highlights- foot-bridge-goes-completely-missing