കൂളിംഗ് ഗ്ലാസും മീശയും വെച്ച് എഴുപതുകാരികളായ മുത്തശ്ശിമാർ; പ്രായം തളർത്താത്ത ചുവടുകൾ- വിഡിയോ
പ്രായം എന്നത് ഒരു സംഖ്യ മാത്രമാണ്.. ആ വാക്കുകൾക്ക് ഒട്ടുമിക്ക ആളുകളും വളരെയധികം പ്രാധാന്യം നൽകിയിട്ടുണ്ട്.ജനിച്ച നിമിഷം മുതൽ നമുക്ക് പ്രായമായി തുടങ്ങുകയാണ്. അത് അനിവാര്യവുമാണ്. പക്ഷേ, ഒരു നിശ്ചിത പ്രായത്തിലെത്തിക്കഴിഞ്ഞാൽ പിന്നെ ഒതുങ്ങി കൂടണം എന്ന ചിന്താഗതി പലരും വെച്ചുപുലർത്താറുണ്ട്. പ്രായമാകൽ പ്രക്രിയയെ നമുക്ക് തടയാൻ കഴിയില്ലെങ്കിലും, നമ്മുടെ മനസിന് എത്രത്തോളം പ്രായമാകുമെന്നതിനെ സ്വയം സ്വാധീനിക്കാൻ കഴിയും. ചുരുക്കിപ്പറഞ്ഞാൽ പ്രായം ഒരു സംഖ്യ മാത്രമാണ്, അത് നിങ്ങൾക്ക് മാറ്റാൻ കഴിയില്ല. പക്ഷേ, മാറ്റാൻ കഴിയുന്നത് നിങ്ങളുടെ മാനസികാവസ്ഥയാണ്.
അതിനു ഉത്തമ ഉദാഹരണമാണ് ഒരുകൂട്ടം മുത്തശ്ശിമാരുടെ കൂട്ടായ്മ. എറണാകുളം നെട്ടൂർ സ്വദേശികളായ ഈ ‘അമ്മ മുത്തശ്ശി കൂട്ടം നൃത്ത പരിപാടികളിലൂടെയാണ് ശ്രദ്ധനേടിയത്. 54 മുതൽ 74 വയസ്സുവരെയുള്ള മുത്തശ്ശിമാരാണ് ഈ കൂട്ടായ്മയിൽ ഉള്ളത്. 2014ൽ ഒരു കുടുംബ യൂണിറ്റ് പള്ളിയിൽ രൂപീകരിച്ച ഗ്രാൻഡ്മദേഴ്‌സ് ടീം അംഗങ്ങളാണ് ഇവർ. 2014 മുതൽ ഇവർ നിരവധി വേദികളിൽ നൃത്തം അവതരിപ്പിച്ചിരുന്നു. അവർ ഫ്‌ളവേഴ്‌സ് കോമഡി ഉത്സവ വേദിയിൽ നൃത്തവുമായി വിസ്മയിപ്പിച്ചിരിക്കുകയാണ്. വളരെ ചുറുചുറുക്കോടെ കൂളിംഗ് ഗ്ലാസും മീശയും വെച്ച് എഴുപതുകാരികളായ മുത്തശ്ശിമാർ ചുവടുവയ്ക്കുമ്പോൾ കാണികളുടെ മനസിലും ആവേശത്തിരയിളക്കമാണ്.
ലോകമലയാളികളുടെ ഹൃദയതാളങ്ങള്‍ പോലും കീഴടക്കിയ പരിപാടിയാണ് ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം. ഭാഷയുടേയും ദേശത്തിന്റേയും അതിര്‍വരമ്പുകള്‍ ഭേദിച്ചും അതുല്യ കലാകാരന്മാര്‍ കോമഡി ഉത്സവത്തിന്റെ വേദിയിലെത്തിയിട്ടുണ്ട്. പ്രേക്ഷക ലക്ഷങ്ങള്‍ക്ക് ലഭിച്ചതാകട്ടെ ആസ്വാദനത്തിന്റെ വേറിട്ട ഭാവവും. അറിയപ്പെടാതിരുന്ന ഒട്ടനവധി കലാകാരന്മാര്‍ക്ക് മുമ്പില്‍ അവസരങ്ങളുടെ പുത്തന്‍ വാതിലുകള്‍ തുറക്കുന്നതിനും ഫ്‌ളവേഴ്‌സ് കോമഡി ഉത്സവം വഴിയൊരുക്കി.
Story highlights- grandmothers team dance