തലവേദനയാകുന്ന മുടികൊഴിച്ചിലും താരനും; പരിഹാര മാർഗങ്ങൾ
നീളമുള്ള മുടിയുടെ കാലമൊക്കെ കഴിഞ്ഞെങ്കിലും കരുത്തുറ്റതും മനോഹരമായതുമായ മുടിയാണ് ഇന്ന് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇന്ന് കൂടുതൽ ആളുകളും പറഞ്ഞുവരുന്ന പ്രശ്നമാണ് മുടികൊഴിച്ചിലും താരനും. പലവിധ കാരണങ്ങള്‍ക്കൊണ്ട് മുടി കൊഴിച്ചിലുണ്ടാകും. മരുന്നുകളുടേയും മറ്റും പാര്‍ശ്വഫലങ്ങള്‍, ടെന്‍ഷന്‍, അനാരോഗ്യകരമായ ഭക്ഷണരീതി എന്നിവയൊക്കെ മുടി കൊഴിയാന്‍ പലപ്പോഴും കാരണമാകാറുണ്ട്. എന്നാല്‍ ആരോഗ്യകരമായ രീതിയിൽ മുടിയെ പരിപാലിച്ചാൽ മുടികൊഴിച്ചിലിന് ഒരുപരിധി വരെ പരിഹാരം കാണാന്‍ സാധിക്കും.
മുടികൊഴിച്ചില്‍ കൂടുതലുള്ളവര്‍ പ്രോട്ടീനും പോഷകങ്ങളും ധാരാളമായി അടങ്ങിയിട്ടുള്ള ഭക്ഷണങ്ങള്‍ വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. കൃത്യമായ കരുതലും മുടിയുടെ സംരക്ഷണത്തിന് പ്രധാന ഘടകമാണ്, ചിലര്‍ ഇടയ്ക്കിടെ മുടിയില്‍ വെള്ളം തളിച്ച് നനയ്ക്കാറുണ്ട്. ഈ ശീലം മുടിയുടെ ആരോഗ്യത്തിന് അത്ര നല്ലതല്ല. നനഞ്ഞിരിയ്ക്കുമ്പോള്‍ മുടി ദുര്‍ബലമാകുന്നു. അതുകൊണ്ടുതന്നെ എപ്പോഴും നനവുള്ള മുടി കൊഴിയാന്‍ സാധ്യത കൂടുതലാണ്. കുളി കഴിഞ്ഞാല്‍ മുടി സ്വാഭാവികമായി ഉണങ്ങാന്‍ അനുവദിയ്ക്കുക. അതിനു ശേഷം മുടി ചീകുന്നതാണ് നല്ലത്. പതിവായി ഹെയര്‍ ഡ്രയര്‍ ഉപയോഗിക്കുന്നത് മുടിയുടെ ആരോഗ്യം നശിക്കാൻ കാരണമാകും. മുടി ശക്തമായി വലിച്ചുകെട്ടുന്നതും മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ദിവസവും കുറച്ചു സമയമങ്കിലും മുടിയെ സ്വാഭാവികമായി നിലനില്ക്കാന് അനുവദിക്കുക.
ആരോഗ്യകരമായ ഭക്ഷണരീതിയിലൂടെയും പ്രകൃതിദത്ത മാർഗത്തിലൂടെയും താരനകറ്റാൻ കഴിയും. നെല്ലിക്കയാണ് താരനകറ്റാന്‍ ഉപയോഗിക്കാവുന്ന ഒരു മാര്‍ഗം. ധാരാളം ഗുണങ്ങളടങ്ങിയിരിക്കുന്ന നെല്ലിക്ക തലമുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. മൈക്രോഫൈബറുകള്‍ ധാരാളം അടങ്ങിയിട്ടുള്ള നെല്ലിക്ക അണുബാധയേയും ബാക്ടീരികളേയുമൊക്കെ ചെറുക്കാന്‍ സഹായിക്കുന്നു. നെല്ലിക്ക ഉണക്കി പൊടിച്ചത് തൈര് ചേര്‍ത്ത് തലയില്‍ പുരട്ടുന്നത് ഏറെ നല്ലതാണ്. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്താല്‍ താരന് കുറയും. ഒപ്പം തലമുടിയുടെ ആരോഗ്യവും മെച്ചപ്പെടും.
കറ്റാര്‍വാഴയുടെ ജെല്‍ തലയില്‍ പുരട്ടുന്നതും താരനകറ്റാന്‍ സഹായിക്കുന്നു. കുളിക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് തലയില്‍ കറ്റാര്‍വാഴ ജെല്‍ പുരട്ടാവുന്നതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും തലമുടിയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തുകയും ചെയ്യും.
തലയോട്ടിയില്‍ മുട്ടയുടെ വെള്ള പുരട്ടുന്നതും താരന് മാറാന്‍ ഉത്തമമായ ഒരു മാര്‍ഗമാണ്. അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുള്ള മുട്ടയുടെ വെള്ള തലയോട്ടിയിലെ എണ്ണയെ നിയന്ത്രിക്കുകയും താരനെ ചെറുക്കുകയും ചെയ്യുന്നു. മുട്ടയുടെ വെള്ളയ്ക്കൊപ്പം നാരങ്ങാ നീരും കൂടി ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുന്നതും ഏറെ ഗുണകരമാണ്. മുടിയുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താനും ഈ ഹെയര്‍പാക്ക് സഹായിക്കുന്നു.
Story highlights: Healthy Hair tips