മിന്നൽ മുരളിയെ പറ്റിച്ച് ഷിബുവിനൊപ്പം വേളാങ്കണ്ണിയ്ക്ക് ടൂർ പോയ അനീഷ്; രസകരമായ കുറിപ്പുമായി ജൂഡ് ആന്റണി

December 29, 2021

ടൊവിനോ തോമസിനൊപ്പം ഗുരു സോമസുന്ദരം മുഖ്യകഥാപാത്രമായ ബേസിൽ ജോസഫ് ചിത്രമാണ് മിന്നൽ മുരളി. സിനിമ ആസ്വാദകർക്കിടയിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചിത്രത്തിൽ ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രത്തിനും വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൽ അനീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജൂഡ് ആന്റണി പങ്കുവെച്ച രസകരമായ കുറിപ്പാണ് സോഷ്യൽ ഇടങ്ങളിൽ കൗതുകമാകുന്നത്.

‘മിന്നൽ മുരളിയെ പറ്റിച്ച് ഡയറക്ടർ അറിയാതെ, കാസെറ്റ് കോപ്പിയുമായി ഷിബുവിന്റെ കൂടെ വേളാങ്കണ്ണിക്ക് ടൂർ പോകുന്ന അനീഷ്, ശേഷം സ്ക്രീനിൽ’. എന്നാണ് ജൂഡ് ആന്റണി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഗുരു സോമസുന്ദരവും ജൂഡ് ആന്റണിയും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ജൂഡ് ആന്റണി കുറിച്ചത്. തുടർന്ന് രസകരമായ കമന്റുകളുമായി ബേസിൽ ജോസഫ്, ടൊവിനോ തോമസ് എന്നിവരും എത്തി.

Read also; അമ്മയുടെ വേർപാടിന്റെ ഒന്നാം വാർഷികം- സംഗീതത്തിലൂടെ ആദരാജ്ഞലികൾ അർപ്പിച്ച് എ ആർ റഹ്മാൻ

അതേസമയം നെറ്റ്ഫ്ലിക്സ് റിലീസായി പ്രേഷകരിലേക്കെത്തിയ ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകും എന്ന തരത്തിലും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന രണ്ട് പേരുടെയും അവരെ ചുറ്റിപ്പറ്റിയുള്ള ആളുകളിലൂടെയും മിന്നൽ മുരളി മുന്നോട്ട് പോകുന്നത്. അജു വർഗീസ്, ബൈജു. ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

story highlights; Jude antony post about Minnal Murali