പ്രണവിന്റെയും കല്യാണിയുടെയും നൃത്തരംഗത്തിന്റെ അണിയറക്കാഴ്ചകൾ- വിഡിയോ

December 20, 2021

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് പ്രിയദർശൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് മരക്കാർ,അറബിക്കടലിന്റെ സിംഹം. മോഹൻലാൽ, പ്രണവ് മോഹൻലാൽ, അർജുൻ, സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, ഫാസിൽ, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ്, അശോക് സെൽവൻ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. തിയേറ്റർ റിലീസിന് പുറമെ ആമസോൺ പ്രൈമിലൂടെയും പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്.

ഇപ്പോഴിതാ, ചിത്രത്തിലെ ഒരു ഹിറ്റ് ഗാനത്തിന്റെ അണിയറക്ജാഴ്ചകൾ പുറത്തുവിട്ടിരിക്കുകയാണ് മരക്കാർ ടീം. കല്യാണി പ്രിയദർശന്റെയും പ്രണവ് മോഹൻലാലിന്റേയും നൃത്തമായിരുന്നു ചിത്രത്തിലെ പ്രധാന ആകർഷണം. ആ നൃത്ത രംഗത്തിന്റെ മേക്കിംഗ് ആണ് വിഡിയോയിലുള്ളത്.

മലയാള ഭാഷായിൽ നിന്നും ഒരുങ്ങിയ ഐതിഹാസിക ചരിത്രപരമായ യുദ്ധ ചിത്രമാണ് മരക്കാർ. പതിനാറാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിൽ, പോർച്ചുഗീസ് അധിനിവേശത്തിനെതിരെ മലബാർ തീരത്തെ പ്രതിരോധിക്കാൻ യുദ്ധം നയിച്ച പേരുകേട്ട സാമൂതിരിയുടെ നാവിക കമാൻഡറായ കുഞ്ഞാലി മരക്കാർ നാലാമന്റെ കഥയാണ് ചിത്രം പറയുന്നത്.

Read More: മുക്തയ്ക്കൊപ്പം ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് മകൾ- വിഡിയോ

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും മരക്കാർ, അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്തു. 2017-ൽ ചിത്രം പ്രഖ്യാപിച്ച സമയം മുതൽ തന്നെ ഈ ഇതിഹാസ കഥ ആവേശത്തിന്റെ അലകൾ ഉണർത്തിയിരുന്നു. 

Story highlights- kannilente song making video