65 ഔഷധസസ്യങ്ങൾ കലർന്ന ചെളിയിൽ നിർമിച്ച മനോഹരമായൊരു വീട്- അപൂർവ്വ കാഴ്ച
കഴിവിന്റെ കരസ്പർശംകൊണ്ട് അത്ഭുതപ്പെടുത്തുന്നവരാണ് ശിൽപികൾ. അവരിലൂടെ എല്ലാ സൃഷ്ടികളിലും അമ്പരപ്പിക്കുന്ന കൗതുകങ്ങൾ ഒളിഞ്ഞിരിപ്പുണ്ടാകും. വീട് നിർമ്മിച്ചാണ് ശില്പിയായ ശിലാ സന്തോഷ് അമ്പരപ്പിക്കുന്നത്. 65 ഔഷധസസ്യങ്ങൾ കലർന്ന ചെളിയിൽ 200 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു അതുല്യമായ വീടിന്റെ സ്രഷ്ടാവാണ് ഇദ്ദേഹം.
അടൂരിലുള്ള ഉറ്റ സുഹൃത്ത് ജേക്കബ് തങ്കച്ചന്റെ അഞ്ച് ഏക്കർ കൃഷിഭൂമിയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രങ്ങളുടെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു കുടുംബത്തിൽ പെട്ടയാളാണ് ശിലാ സന്തോഷ്. എപ്പോഴും ഔഷധ സസ്യങ്ങളോട് സ്നേഹം നിലനിർത്തിയിരുന്ന ശിലാ സന്തോഷ്, കഴിഞ്ഞ ആറ് വർഷമായി, സ്വന്തമായി ഗവേഷണം നടത്തുകയും, വിവിധ ഔഷധസസ്യങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ഒരു കഷായം ചെളിയിൽ കലർത്തുകയും ചെയ്യുന്നു.
Read More: കോശി കുര്യനെ കാണാൻ എത്തിയ ഡാനിയൽ ശേഖർ; വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്
ആയുർവേദത്തിലും ഔഷധ സസ്യങ്ങളിലുമുള്ള 40 ഓളം വിദഗ്ധരുമായി സംസാരിച്ചാണ് ഇങ്ങനെയൊരു ആശയത്തിലേക്ക് എത്തിയത്.ഇങ്ങനെ നടത്തിയ ഗവേഷണത്തെ കുറിച്ച് സുഹൃത്ത് തങ്കച്ചനോട് പറയുകയും അദ്ദേഹത്തിന്റെ സ്ഥലത്ത് ഇങ്ങനെ വീട് പണിയാൻ അനുവാദം നൽകുകയുമായിരുന്നു. വീട് പൂർത്തിയാക്കാൻ കൃത്യം ഒരു വർഷമെടുത്തു. വീടിന് ഇപ്പോൾ ഔഷധസസ്യങ്ങളുടെ മണമുണ്ട്. വളരെ തണുപ്പുള്ളതുകൊണ്ട് ഫാനിന്റെ ആവശ്യമില്ല.
Story highlights- Kerala sculptor makes 200-square-feet home from just mud and 65 herbal plants