മുക്തയുടെ കൺമണിക്കുട്ടി സിനിമയിലേക്ക്; എം പത്മകുമാറിന്റെ പത്താം വളവിൽ തിളങ്ങാൻ കുട്ടിത്താരം
മലയാളികൾക്ക് ഏറെ സുപരിചിതയാണ് ചലച്ചിത്രതാരം മുക്തയുടെ മകൾ കണ്മണികുട്ടി. സോഷ്യൽ ഇടങ്ങളിൽ സജീവ സാന്നിധ്യമായി ആരാധകരെ നേടിയ കൊച്ചുമിടുക്കിയുടെ സിനിമ വിശേഷങ്ങളാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. മകൾ കിയാര ആദ്യമായി സിനിമയിൽ അഭിനയിക്കുന്ന വിവരം മുക്ത തന്നെയാണ് ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഡബ്ബിങ് പൂർത്തിയാക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് മുക്ത കൺമണിയുടെ സിനിമ വിശേഷങ്ങൾ പങ്കുവെച്ചത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന പത്താം വളവ് എന്ന ചിത്രത്തിലാണ് കിയാര അഭിനയിക്കുന്നത്.
ജോസഫിന് ശേഷം പത്മകുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് പത്താം വളവ്. ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറന്മൂട് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അതിഥി രവി, സ്വാസിക, അജ്മൽ അമീർ സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,നന്ദൻ ഉണ്ണി, ജയകൃഷ്ണൻ,ഷാജു ശ്രീധർ, നിസ്താർ അഹമ്മദ്, തുഷാര പിള്ള, അമ്പിളി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
Read also; 22 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത് നടക്കാൻ കഴിയുന്ന അപൂർവ മത്സ്യത്തെ
ഫാമിലി ഇമോഷണൽ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കുന്നത് അഭിലാഷ് പിള്ളയാണ്. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത് എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. അതേസമയം, മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രമാണ് ജോജു ജോർജ് കേന്ദ്രകഥാപാത്രമായ ജോസഫ്. ‘ജോസഫ്’ എന്ന റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തിലെ ഇരുണ്ട തലങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. മനോഹരമായൊരു സസ്പെന്‍സ് ത്രില്ലര്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ് ‘ജോസഫ്’. തിയേറ്ററുകളില്‍ നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു ‘ജോസഫ്’. ചിത്രത്തിലെ അഭിനയത്തിന് ജോജുവിന് ജനപ്രീയ നടനുള്ള കേരള സംസ്ഥാന പുരസ്കാരവും ലഭിച്ചു. ചിത്രത്തിലെ ഗാനങ്ങളും മികച്ച പ്രേക്ഷക സ്വീകാര്യത നേടിയിട്ടുണ്ട്.
Story highlights; Kiyara Starring in Patham Valavu