ശബ്ദം കേട്ടാൽ പോലും എല്ലുകൾ പൊടിയും; 32 വർഷത്തിനിടെ ഒരിക്കൽ പോലും നടന്നിട്ടില്ല- വീൽചെയറിൽ ലോകത്തിന് പ്രകാശം പകർന്ന് ധന്യ രവി

വെല്ലുവിളികളെ അതിജീവിക്കുന്നവർ എന്നും അംഗീകരിക്കപ്പെടാറുണ്ട്. അങ്ങനെ മലയാളി മനസുകളിൽ ഇടംനേടിയ വ്യക്തിയാണ് പാലക്കാട് സ്വദേശിനി ധന്യ രവി. ഓസ്റ്റിയോ ജെനസിസ് ഇമ്പെർഫെക്ട എന്ന അപൂർവ്വ രോഗമാണ് ജനിച്ചപ്പോൾ മുതൽ ധന്യക്ക് കൂട്ട്. ശബ്ദംകേട്ടാൽ പോലും എല്ലുകൾ പൊടിയുന്ന അപൂർവ്വ അവസ്ഥ. ചിരിച്ചാൽ പോലും നുറുങ്ങുന്ന വേദന. പേരുപോലെ അത്ര ധന്യമായിരുന്നില്ല ജീവിതം എന്നതാണ് സത്യം.
ഫ്ളവേഴ്സ് ഒരുകോടി വേദിയിൽ മൂന്നു പതിറ്റാണ്ടായി അനുഭവിക്കുന്ന വേദനയുടെയും ചെറുത്തുനില്പിന്റെയും കഥപറഞ്ഞ് എത്തിയിരിക്കുകയാണ് ധന്യ രവി. ജനിച്ചപ്പോൾ മുതൽ എല്ലുപൊടിയുന്ന അവസ്ഥയിലാണ് ധന്യ. സംസാരിച്ചിരിക്കുമ്പോൾ പോലും എല്ലുകൾ നുറുങ്ങും. പതിനേഴാം വയസുവരെ ഇങ്ങനെ എല്ലുകൾ പൊടിഞ്ഞിരുന്നു. പിന്നീട് അങ്ങനെ ഉണ്ടയാളും ധന്യ പറയാറില്ല എന്നും മുൻപത്തേക്കാൾ കുറവുണ്ട് എന്നും ധന്യയുടെ അച്ഛൻ രവി പറയുന്നു. അതിനു കാരണമായി ധന്യ പറയുന്നത്, ഈ രോഗം സ്ഥിരീകരിച്ച സമയത്ത് മരുന്ന് ഉണ്ടായിരുന്നില്ല. പിന്നീട് മരുന്ന് കണ്ടെത്തി. അതിനാൽ 15 വയസിനു വേഷം കാര്യമായി എല്ലുകൾ പൊടിഞ്ഞിട്ടില്ല. പത്തുവർഷത്തിന് ശേഷം വേദനാസംഹാരികൾ കഴിക്കുന്നതും അവസാനിപ്പിച്ചു.
ഈ ഒരു അവസ്ഥ കാരണം സ്കൂളിൽ പോകാൻ സാധിച്ചിട്ടില്ല ധന്യക്ക്. കാരണം, ആരും ഈ അവസ്ഥയിലുള്ള കുട്ടിയെ വിദ്യാർത്ഥിയായി സ്വീകരിച്ചിരുന്നില്ല. ഒടുവിൽ വീടിന് അടുത്തുള്ള ഒരു ആന്റി വീട്ടിലെത്തി പഠിപ്പിക്കാൻ തയ്യാറാക്കുകയായിരുന്നു. സുഹൃത്തിന്റെ സ്കൂളിലെ പുസ്തകങ്ങൾ ഉപയോഗിച്ച് പത്തുവർഷം ഇങ്ങനെ പഠിച്ചു. എന്നാൽ ഹോം സ്കൂളിങ് ഇല്ലാത്ത കാലമായതിനാൽ പരീക്ഷ എഴുതാനും സാധിച്ചില്ല. പിന്നീട് 24 വയസിൽ ഓപ്പൺ യുണിവേഴ്സിറ്റിയിൽ പ്ലസ്ടു പൂർത്തിയാക്കുകയായിരുന്നു ധന്യ. ഇപ്പോൾ 32 വയസ്സാണ് ധന്യ രവിക്ക്.
Read More: സിമ്പുവിനൊപ്പം ചുവടുവെച്ച് കല്യാണി പ്രിയദർശൻ- ശ്രദ്ധനേടി ‘മാനാട്’ സിനിമയിലെ ഗാനം
22 വർഷം വീടിനുള്ളിൽ തന്നെ ഏകാന്തതയിൽ കഴിഞ്ഞു. അന്ന് വീൽചെയറും ഇല്ല. അപ്പോഴാണ് സഹോദരൻെറ കമ്പ്യൂട്ടറിൽ സമയം ചിലവഴിക്കാൻ തുടങ്ങിയത്. പിന്നീട് ഓർക്കൂട്ടിൽ സജീവമായി ധന്യ. അവിടെനിന്നും ഫേസ്ബുക്കിലും സമൂഹമാധ്യമങ്ങളിലും ഒട്ടേറെ സൗഹൃദങ്ങൾ സൃഷ്ടിക്കാനും അതിലൂടെ ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവർക്ക് പ്രചോദനമാകാനും ധന്യക്ക് സാധിച്ചു. ശ്രദ്ധേയമായ കാര്യം, ഈ അസുഖം പൂർണമായി ഭേദമാകില്ല എന്നതാണ്. ആ തിരിച്ചറിവോടെ വീടിനുള്ളിൽ അടഞ്ഞിരിക്കാതെ ലോകം കാണാൻ ഇറങ്ങി ധന്യ. ധന്യയെ തോളിലേറ്റി യാത്രകൾകെ ചുക്കാൻ പിടിച്ച് അച്ഛനും അമ്മയുമുണ്ട് ഒപ്പം. അവർക്ക് ആവുന്നിടത്തോളം എന്നെ എടുക്കും എന്ന് ധന്യ ചിരിയോടെ പറയുമ്പോൾ കേൾക്കുന്നവരിലും ഒരു കണ്ണീർ ചിരി വിരിയുന്നു.
Story highlights- lifestory of dhanya ravi