‘അമ്പലക്കര തെച്ചിക്കാവില് പൂരം..’- ശ്രീഹരിക്കൊപ്പം ചേർന്ന് എം ജി ശ്രീകുമാറും; ഹൃദ്യമായ പ്രകടനം
അമ്പലക്കര തെച്ചിക്കാവിലെ പൂരം
അമ്പത്തൊമ്പത് കൊമ്പന്മാരുടെ പൂരം..
എന്നും മലയാളികളുടെ ആഘോഷങ്ങളിൽ മുൻപന്തിയിലുള്ള ഗാനമാണിത്. ബ്ലാക്ക് എന്ന ചിത്രത്തിൽ എം ജി ശ്രീകുമാർ ആലപിച്ച ഗാനമാണിത്. ഈ മനോഹര ഗാനം ആരുപാടിയാലും എം ജി ശ്രീകുമാറിന് അത് ആഘോഷമാണ്. അങ്ങനെയൊരു മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് ജനപ്രിയ സംഗീത റിയാലിറ്റി ഷോയായ ഫ്ളവേഴ്സ് ടോപ് സിംഗർ.
പാട്ടുവേദിയുടെ മണിയൻ ശ്രീഹരിയാണ് എം ജി ശ്രീകുമാറിന്റെ ഹിറ്റ് ഗാനവുമായി വേദിയിലേക്ക് എത്തിയത്. നർത്തകരുടെ അകമ്പടിയിൽ മേളക്കൊഴുപ്പോടെ ശ്രീഹരി ഗാനം ആലപിച്ചു. തുടക്കം മുതൽ അവസാനം വരെ ആസ്വദിച്ച് ഇരുന്ന എം ജി ശ്രീകുമാർ ഒടുവിൽ വേദിയിൽക്ക് എത്തി ശ്രീഹരിക്കൊപ്പം ഈ ഗാനം പാടി. പിന്നീട് വേദിയിൽ വിരിഞ്ഞത് ആഘോഷമേളമാണ്.
ഫ്ളവേഴ്സ് ടോപ് സിംഗർ സീസൺ 2-ൽ ഏറ്റവുമധികം ആരാധകരുള്ള ഗായകനാണ് ശ്രീഹരി. പാലക്കാട് സ്വദേശിയായ ശ്രീഹരി കലാഭവൻ മണിയുടെ ഗാനങ്ങൾ അതിമനോഹരമാക്കിയതിലൂടെയാണ് പാട്ടുവേദിയിൽ ശ്രദ്ധേയനായത്. പിന്നീട് വൈവിധ്യമാർന്ന പാട്ടുകളിലൂടെയും വിനയത്തിലൂടെയും ആസ്വാദകരുടെ ഹൃദയം കീഴടക്കുകയായിരുന്നു ശ്രീഹരി. പാലക്കാടിന്റെയും പാട്ടുവേദിയുടെയും മണിമുത്ത് എന്നാണ് ശ്രീഹരി അറിയപ്പെടുന്നത്.
Story Highlights- m g sreekumar and sreehari song