കിങ് ഖാനായി അണിഞ്ഞൊരുങ്ങിയ ദിക്ഷിത; മേക്കപ്പിന് കൈയടിച്ച് ആരാധകർ
ഇന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് ഷാരൂഖ് ഖാൻ. താരത്തിന്റെ ചിത്രങ്ങൾ ആഘോഷമാക്കിയ ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടുകയാണ് കിംഗ് ഖാനായി അണിഞ്ഞൊരുങ്ങിയ മേക്കപ്പ് ആർട്ടിസ്റ്റ് ദിക്ഷിതയുടെ ചിത്രങ്ങളും വിഡിയോകളും. സ്വയം മേക്കപ്പിട്ട് കിങ് ഖാനായി രൂപമാറ്റം വരുത്തുന്ന ദിക്ഷിതയുടെ വിഡിയോ സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെ നേടിയ വീഡിയോയ്ക്ക് വലിയ രീതിയിലുള്ള പ്രശംസയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
വെള്ളയും കറുപ്പും നിറത്തിലുള്ള ഷർട്ടും സ്യൂട്ടും അണിഞ്ഞ ഷാരൂഖ് ഖാന്റെ രൂപമാണ് ദിക്ഷിത ആദ്യം പരീക്ഷിച്ചത്. ഇതിന് മികച്ച പിന്തുണ ലഭിച്ചതോടെ പിന്നീട് കറുപ്പും പച്ചയും നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ ഷാരുഖിനെയും ദിക്ഷിത സ്വന്തം മുഖത്ത് പരിചയപ്പെടുത്തി. വിവിധ മേക്കപ്പ് രീതികൾ സ്വയം പരീക്ഷിച്ചാണ് ദിക്ഷിത ഷാരൂഖിന്റെ രൂപത്തിലേക്ക് എത്തുന്നത് എന്നതാണ് ഇതിന്റെ മുഖ്യ ആകർഷണം.
Read also; തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ മാഡിക്സ് കഴിഞ്ഞത് 9 ദിവസം; ജീവൻ രക്ഷിച്ച് ജിബ്‌സൺ
അതേസമയം ബോളിവുഡിൽ നിരവധി ആരാധകരുള്ള ഷാരുഖ് ഖാന്റെ വലിയ ആരാധകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് ദിക്ഷിത. ഇഷ്ടതാരത്തിനോടുള്ള സ്നേഹം കൂടിയാണ് ഈ മേക്കോവറിലൂടെ ദിക്ഷിത ആരാധകരുമായി പങ്കുവയ്ക്കുന്നത്. എന്തായാലും സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു ദിക്ഷിത പങ്കുവെച്ച ഈ വിഡിയോ.
Story highlights; Makeup Artist’s Transformation Into Bollywood Actor Shah rukh Khan