പരിക്കേറ്റ കുരങ്ങന് അടിയന്തിര സിപിആർ നൽകി രക്ഷിച്ച് ആംബുലൻസ് ഡ്രൈവർ- ഹൃദയംതൊടുന്ന കാഴ്ച
ലോകം വല്ലാതെ മാറിയെന്നും കരുണയുടെ കണങ്ങൾ കാണാനില്ലെന്നും പറയുമ്പോൾ അത്രക്കൊന്നും നന്മ മനുഷ്യമനസ്സിൽ നിന്നും വറ്റി പോയിട്ടില്ലെന്ന് കാണിക്കുകയാണ് ചില സംഭവങ്ങൾ. അത്തരത്തിലൊന്നാണ് ഇപ്പോൾ തമിഴ്‌നാട്ടിൽ നിന്നും ശ്രദ്ധേയമായിരിക്കുന്ന ഒരു വിഡിയോയിലുള്ളത്.
തമിഴ്‌നാട്ടിൽ ഒരാൾ ബോധം നഷ്ടമായ കുരങ്ങന് അടിയന്തര CPR നൽകി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നത് വിഡിയോയാണ് ശ്രദ്ധേയമായത്. ആംബുലൻസ് ഡ്രൈവറായ വ്യക്തി വീട്ടിലേക്ക് മടങ്ങുമ്പോഴാണ് മരത്തിൽ തൂങ്ങി നിൽക്കുന്ന കുരങ്ങനെ കണ്ടത്.
പേരാമ്പ്രയിലെ ഒടിയം ഗ്രാമത്തിലെ ജനവാസ കേന്ദ്രത്തിൽ എത്തിയ കുരങ്ങിനെ തെരുവ് നായ്ക്കൾ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. കുരങ്ങനെ അവശനിലയിൽ കണ്ട പ്രഭു എന്ന ആംബുലൻസ് ഡ്രൈവർ ശ്വാസമുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു.
Read More: എം മുകുന്ദന്റെ തിരക്കഥയിൽ ‘ഓട്ടോറിക്ഷക്കാരന്റെ ഭാര്യ’; ശക്തമായ കഥാപാത്രമായി ആൻ അഗസ്റ്റിൻ
പലതവണ നെഞ്ചിൽ ഇടിച്ചും ശ്വാസം നൽകിയും കുരങ്ങന് പതുക്കെ ബോധം വന്നപ്പോൾ, പ്രഭു ഒരു കുഞ്ഞിനെപ്പോലെ അതിനെ നെഞ്ചോട് ചേർത്ത് പിടിക്കുന്നത് വിഡിയോയിൽ കാണാം. ഉടൻ തന്നെ തുടർചികിത്സയ്ക്കായി കുരങ്ങനെ അടുത്തുള്ള മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി.
Story highlights- Man revives injured monkey in Tamil Nadu by performing CPR