മിയക്കുട്ടി പാടിത്തുടങ്ങി; ഒപ്പം ചേർന്ന് പല പാട്ടുകൾ പാടി ജഡ്ജസ്- രസകരമായ വിഡിയോ
മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. കൊച്ചുഗായകരിലെ സർഗപ്രതിഭ കണ്ടെത്തി അത് വളർത്തുകയാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗറിന്റെ ലക്ഷ്യം. ഒട്ടേറെ കൊച്ചുമിടുക്കികളും മിടുക്കന്മാരും ഫ്‌ളവേഴ്‌സ് ടോപ് സിംഗറിലൂടെ പിന്നണി ഗാനരംഗത്തേക്കും എത്തിക്കഴിഞ്ഞു. ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 2വിലും ഒട്ടേറെ കഴിവുറ്റ കലാകാരന്മാരുണ്ട്. അതിൽ പാട്ടുകൊണ്ടും കുറുമ്പുകൊണ്ടും ശ്രദ്ധനേടിയ പാട്ടുകാരിയാണ് മിയ മെഹക്.
ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മനോഹരമായ ആലാപനത്തിലൂടെ മനം കവരുന്ന മിടുക്കിയാണ്. അതിനോടൊപ്പം കുസൃതി നിറഞ്ഞ സംസാരവും കുറുമ്പും മിയയെ വേറിട്ടുനിർത്തുന്നു. മലയാള ഗാനങ്ങൾക്ക് പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ പാടി അമ്പരപ്പിച്ച മിയ, ഇപ്പോഴിതാ രസകരമായ ഒരു നിമിഷം സമ്മാനിക്കുകയാണ്. മിയക്കുട്ടിക്കൊപ്പം ജഡ്ജസ് കൂടി ചേർന്നപ്പോൾ മനോഹരമായ നിമിഷങ്ങളാണ് പിറന്നത്.
ഒരേ ഈണത്തിലുള്ള പല പാട്ടുകൾ ആണ് എല്ലാവരും ചേർന്ന് ആലപിച്ചത്. പാട്ടുവേദിയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർത്ഥികളിൽ ഒരാളായ മിയ രസകരമായ സംസാരവും അതിമനോഹരമായ ആലാപനവുംകൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ കുറുമ്പിയാണ്. അതേസമയം, ഒട്ടേറെ മികവാർന്ന ഗായകരാണ് രണ്ടുസീസണുകളിലായി പാട്ടുവേദിയിൽ പാടി തെളിഞ്ഞത്. രണ്ടാം സീസണിൽ കുറച്ചുകൂടി കുസൃതി നിറഞ്ഞ കുറുമ്പുകൾ ആണ് എത്തിയിരിക്കുന്നത്.
Story highlights- miah mehak and judges chain song