‘കല്ലായി പുഴയൊരു മണവാട്ടി’- പ്രേക്ഷകരുടെ മനം കവരുന്ന ഗാനാലാപനവുമായി മിയ മെഹക്
മലയാളികൾക്ക് ആസ്വാദനത്തിന്റെ പുതുതലങ്ങൾ സമ്മാനിച്ച മനോഹരമായ സംഗീത റിയാലിറ്റി ഷോയാണ് ഫ്ളവേഴ്സ് ടോപ് സിംഗർ. കുരുന്നു ഗായകരുടെ അതുല്യ പ്രതിഭ കണ്ടെത്താൻ ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയൊരുക്കുകയായിരുന്നു. മലയാളികളുടെ പ്രിയ പാട്ടുവേദിയിലൂടെ പിന്നണി ഗാനരംഗത്തേക്കും ചുവടുവെച്ച ഗായകർ ഏറെയാണ്. ആദ്യ സീസണിലെ കുരുന്നു ഗായകരെപോലെതന്നെ രണ്ടാം സീസണിലും ജനപ്രിയത ഏറിയ ഗായകരാണുള്ളത്.
ഫ്ളവേഴ്സ് ടോപ് സിംഗർ വേദിയിൽ കുസൃതിയും കുറുമ്പും കൊണ്ട് ശ്രദ്ധനേടിയ ഗായികയാണ് മിയ മെഹക്. ഫോർട്ട് കൊച്ചിക്കാരിയുടെ സംസാര ശൈലിയും അതിമനോഹര ആലാപനവുമായി മിയക്കുട്ടി വേദിയിലേക്ക് എത്തിയാൽ പിന്നെ ആഘോഷമാണ്. ഇപ്പോഴിതാ, മനോഹരമായ ഒരു മലയാള ഗാനവുമായി എത്തിയിരിക്കുകയാണ് ഈ മിടുക്കി.
മരം എന്ന ചിത്രത്തിലെ ഗാനമാണ് ഈ കുരുന്നു ഗായിക ആലപിക്കുന്നത്. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ജി ദേവരാജൻ മാസ്റ്റർ ഈണം പകർന്നിരിക്കുന്നു. പി മാധുരിയും പി സുശീലയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ സുന്ദര ഗാനം മിയയുടെ ശബ്ദത്തിൽ പ്രേക്ഷകരിലേക്ക് എത്തുമ്പോൾ ആസ്വാദനത്തിന്റെ വേറിട്ടൊരു അനുഭവമാണ് ലഭിക്കുന്നത്.
Read More: കാൻസറുമായുള്ള പോരാട്ടത്തിനിടയിൽ സ്കേറ്റിംഗ് നൃത്തവുമായി എഴുപത്തേഴുകാരൻ- ഹൃദയംതൊടുന്ന വിഡിയോ
ഫോർട്ട് കൊച്ചി സ്വദേശിനിയായ മിയ മനോഹരമായ ആലാപനത്തിലൂടെ മനം കവരുന്ന മിടുക്കിയാണ്. അതിനോടൊപ്പം കുസൃതി നിറഞ്ഞ സംസാരവും കുറുമ്പും മിയയെ വേറിട്ടുനിർത്തുന്നു. മലയാള ഗാനങ്ങൾക്ക് പുറമെ വിവിധ ഭാഷകളിലുള്ള ഗാനങ്ങൾ ഇതിനോടകം പാടി അമ്പരപ്പിച്ചുകഴിഞ്ഞു മിയ.
Story highlights- miah mehak singing kallayi puzhayoru manavatty