കുഞ്ഞാലിയാകാനുള്ള പരിശീലനത്തിൽ മോഹൻലാൽ; ശ്രദ്ധനേടി മേക്കിങ് വിഡിയോ

December 12, 2021

പ്രിയദർശൻ- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ മരക്കാർ അറബിക്കടലിന്റെ സിംഹം ചലച്ചിത്രപ്രേമികൾക്കിടയിൽ വലിയ രീതിയിലുള്ള ആവേശം സൃഷ്ടിച്ചുകൊണ്ടാണ് കാഴ്ചക്കാരിലേക്കെത്തിയത്. ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് വേണ്ടിയുള്ള മോഹൻലാലിൻറെ തയാറെടുപ്പിന്റെ വിഡിയോയാണ് ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ നടത്തുന്ന വാൾപയറ്റ് പരിശീലനങ്ങളുടെ വിഡിയോയാണിത്.

അതേസമയം ഡിസംബർ 2 മുതൽ പ്രേക്ഷകരിലേക്കെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററിൽ മികച്ച സ്വീകാര്യത നേടിക്കൊണ്ടിരിക്കുകയാണ്. സാമൂതിരി രാജവംശത്തിന്റെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം. മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ ആയെത്തുന്നത്.

അര്‍ജുന്‍ സാര്‍ജ, മഞ്ജു വാര്യര്‍, സിദ്ദിഖ്, സുനില്‍ ഷെട്ടി, പ്രഭു, ബാബുരാജ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ചരിത്രത്തോടൊപ്പം ഭാവനയും ഇടം നേടിയിട്ടുണ്ട് ‘മരക്കാര്‍’ എന്ന ചിത്രത്തില്‍. ബോളിവുഡ് താരങ്ങളും ചിത്രത്തില്‍ വിവിധ കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്.

Read also: വേറിട്ട ആസ്വാദനാനുഭവം, ഒരേസമയം ഭീതിയും ആകാംഷയും നിറച്ച് ‘ക്ഷണം’; റിവ്യൂ

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. അഞ്ച് ഭാഷകളിലായി ചിത്രം പ്രേക്ഷകരിലേക്കെത്തി. ഹൈദരാബാദിലെ റാമോജി റാവു ഫിലിം സിറ്റിയിലാണ് ചിത്രത്തിന്റെ കൂടുതൽ ഭാഗങ്ങളും ചീത്രീകരിച്ചിരിക്കുന്നത്. 100 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയത്.

Story highlights : Mohanlal Sword Training To Perfection