വയലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ നവജാത ശിശു; മക്കൾക്കൊപ്പം കുഞ്ഞിനെ ഒരുരാത്രി സംരക്ഷിച്ച് അമ്മ നായ
കനിവിന്റെ കഥകളും കാഴ്ചകളും ദിവസേന സമൂഹമാധ്യമങ്ങളിൽ കാണാറുണ്ട്. തിരക്കേറിയ ജീവിത സാഹചര്യത്തിൽ മറ്റുള്ളവർക്കായി സമയം മാറ്റിവയ്ക്കുന്നവരെക്കുറിച്ചും മനുഷ്യനേക്കാൾ കരുണയുള്ള മൃഗങ്ങളുടെ കഥകളുമെല്ലാം അതിവേഗത്തിൽ ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ, കനിവും കരുതലുംകൊണ്ട് ഹൃദയം കീഴടക്കുകയാണ് ഒരു നായ. ഏഴുകുഞ്ഞുങ്ങളുടെ അമ്മയായ ഈ നായ വയലിൽ ഉപേക്ഷിക്കപ്പെട്ട ഒരു മനുഷ്യക്കുഞ്ഞിനും രക്ഷകയായി.
ഛത്തീസ്ഗഡിലാണ് സംഭവം. വയലിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശുവിനെ നാട്ടുകാർ രക്ഷപ്പെടുത്തുന്നതിന് മുമ്പ് ഒരു രാത്രി കാത്തുരക്ഷിച്ചത് നായയാണ്. തന്റെ കുഞ്ഞുങ്ങൾക്കൊപ്പം ഈ നവജാത ശിശുവിനെയും പരിക്കുകളില്ലാതെ നായ സംരക്ഷിച്ചു.
Read More: കലാലയ വാർത്തകളും വിശേഷങ്ങളുമായി സ്റ്റുഡന്റ് ടിവി
കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഗ്രാമവാസികൾ കുഞ്ഞിനെ കണ്ടപ്പോൾ തെരുവ് നായ്ക്കൾ സമീപത്ത് അലഞ്ഞുതിരിയുന്നതാണ് ആദ്യം കണ്ടത്. എന്നാൽ അവയിൽനിന്നുപോലും നായ കുഞ്ഞിനെ സംരക്ഷിച്ചിരുന്നു. എന്തായാലും പരിക്കുകളൊന്നുമില്ലാതെ കുട്ടിയെ കണ്ടെത്തി. വയലിൽ നിന്നും കുട്ടിയെ അടുത്തുള്ള ആശുപത്രിയിലേക്ക് നീക്കം ചെയ്തു. കുട്ടിയെ ചൈൽഡ് ലൈൻ പ്രോജക്ടിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, കുഞ്ഞിന്റെ മാതാപിതാക്കൾക്കായി തിരച്ചിലും തുടരുന്നുണ്ട്.
Story highlights- Mother dog guards abandoned newborn baby for the night