നടക്കാൻ ശേഷിയില്ലാത്ത വ്യക്തിയെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്ന ട്രാഫിക് പോലീസ്- വിഡിയോ

December 17, 2021

നന്മയുടെ ഉറവ വറ്റാത്ത ധാരാളം ആളുകൾ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിലൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. നടക്കാൻ സാധിക്കാത്ത ഭിന്നശേഷിക്കാരനെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുകയാണ് ഒരു ട്രാഫിക് പോലീസ്. മുംബൈ പോലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വിഡിയോ ശ്രദ്ധേയമായിരിക്കുകയാണ്.

വിഡിയോയിൽ ഹെഡ് കോൺസ്റ്റബിൾ രാജേന്ദ്ര സോനവാനെ ഭിന്നശേഷിക്കാരനായ ഒരാളെ റോഡ് മുറിച്ചുകടക്കാൻ സഹായിക്കുന്നത് കാണാം. തിരക്കേറിയ ജംഗ്‌ഷൻ കടക്കാൻ കാത്തുനിൽക്കുകയായിരുന്നു ഉന്തുവണ്ടിയിലുള്ള ആൾ. അപ്പോഴാണ് ട്രാഫിക് പോലീസ് സഹായഹസ്തവുമായി എത്തിയത്.

Read More: ‘കല്ലായി പുഴയൊരു മണവാട്ടി’- പ്രേക്ഷകരുടെ മനം കവരുന്ന ഗാനാലാപനവുമായി മിയ മെഹക്

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വിഡിയോ 6,800-ലധികം വ്യൂസ് നേടി. സോനവാനെയ്ക്ക് നിരവധി അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. കഴിഞ്ഞ മാസം, ആന്ധ്രാപ്രദേശിലെ ഒരു ട്രാഫിക് പോലീസ് വെള്ളപ്പൊക്കത്തിൽ മരത്തിന് സമീപം ഒറ്റപ്പെട്ടുപോയ ഒരു വൈദികനെ രക്ഷിക്കാൻ ഇറങ്ങിയ കാഴ്ച ശ്രദ്ധനേടിയിരുന്നു. പുരോഹിതനെ സുരക്ഷിത സ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാൻ പോലീസ് കയർ ഉപയോഗിക്കുകയായിരുന്നു. രക്ഷാപ്രവർത്തനം ക്യാമറയിൽ പകർത്തുകയും ആന്ധ്രാ പോലീസ് ട്വിറ്ററിൽ പങ്കുവെക്കുകയും ചെയ്തിരുന്നു.

Story highlights- Mumbai traffic cop helps specially-abled man cross road