തെരുവിൽ അലയുന്ന കുരുന്നുകൾക്ക് നോട്ടുകെട്ടുകൾ നൽകി നേഹ കക്കർ, വിഡിയോ

December 16, 2021

പ്രശസ്തരായ താരങ്ങളുടെ കുടുംബവിശേഷങ്ങൾക്കൊപ്പം തന്നെ സാമൂഹ്യപ്രവർത്തനങ്ങളുടെ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് ഗായിക നേഹ കക്കർ ഒരു കൂട്ടം കുരുന്നുകൾക്ക് സാമ്പത്തീക സഹായം ചെയ്യുന്നതിന്റെ ചിത്രങ്ങളാണ് ഏറെ ശ്രദ്ധനേടുന്നത്. മുംബൈയിൽ സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിച്ച് മടങ്ങുന്നതിനിടെയാണ് ഒരു കൂട്ടം തെരുവ് കുട്ടികൾ നേഹയുടെ വാഹനത്തിനടുത്തേക്ക് എത്തിയത്.

താരത്തിന്റെ മുൻപിൽ കൈ നീട്ടുന്ന കുട്ടികൾക്ക് ഓരോരുത്തർക്കും അഞ്ഞൂറ് രൂപ വീതമാണ് താരം നൽകുന്നത്. എന്നാൽ ചിലർ കാറിനകത്തേക്ക് കൈ കടത്തുകയും താരത്തിന്റെ ചിത്രങ്ങൾ എടുക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ഇവിടെ നിന്നും താരം പിന്മാറുന്നതും വിഡിയോയിൽ കാണുന്നുണ്ട്. നേരത്തെ തെരുവ് കച്ചവടക്കാരായ കുട്ടികൾക്ക് താരം പണം നൽകുന്നതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read also; ‘പ്രിയപ്പെട്ടൊരാളെ അറിയാതെ തേടുന്ന സമയം…അവിടേക്കാണ് ലാലേട്ടൻ വന്നത്’- മോഹൻലാലിനെ കുറിച്ച് ഹൃദ്യമായ കുറിപ്പുമായി റഹ്‌മാൻ

ആരാധകർക്കിടയിൽ പ്രചരിച്ച വിഡിയോ വളരെ വേഗത്തിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ മനസ് കാണിച്ച താരത്തിന് മികച്ച പിന്തുണയാണ് സോഷ്യൽ ഇടങ്ങളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനോടകം നിരവധിപ്പേർ വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

Story highlights: Neha kakkar distributes money to street kids