കോശി കുര്യനെ കാണാൻ എത്തിയ ഡാനിയൽ ശേഖർ; വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്
മികച്ച പ്രേക്ഷക സ്വീകാര്യതയാണ് സച്ചിയുടെ സംവിധാനത്തിൽ ഒരുങ്ങിയ അയ്യപ്പനും കോശിയും എന്ന ചിത്രത്തിന് ലഭിച്ചത്. പൃഥ്വിരാജ് സുകുമാരൻ, ബിജു മേനോൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം തെലുങ്ക് ഉൾപ്പെടെയുള്ള ഭാഷകളിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. ഭീംല നായക് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത് പവൻ കല്യാൺ, റാണ ദഗുബാട്ടി എന്നിവരാണ്.
ഡാനിയൽ ശേഖർ എന്നാണ് റാണയുടെ കഥാപാത്രത്തിന്റെ പേര്. ഇപ്പോഴിതാ മലയാളത്തിൽ കോശിയായി എത്തിയ പൃഥ്വിരാജിനെ കാണാൻ ഡാനിയൽ ശേഖർ എത്തിയതിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജാണ് ഇരുവരും ഒന്നിച്ചുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ സെറ്റിലേക്കാണ് റാണ എത്തിയത്.
സച്ചി സംവിധാനം ചെയ്ത ചിത്രം സാഗർ കെ ചന്ദ്രയാണ് തെലുങ്കിൽ സംവിധാനം ചെയ്യുന്നത്. സിതാര എന്റർടൈൻമെന്റ്സാണ് നിർമാണം. തമൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. നിത്യ മേനോൻ, സംയുക്ത മേനോൻ എന്നിവരാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. 2022 ജനുവരി 12 ന് ചിത്രം തിയേറ്ററുകളിൽ എത്തും എന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.
അതേസമയം മലയാളത്തില്‍ നിന്നും ചെറിയ മാറ്റങ്ങളോടെയാണ് തെലുങ്ക് പതിപ്പ് ഇറങ്ങുക. അയ്യപ്പനും കോശിയും എന്ന ചിത്രത്തില്‍ വില്ലന്‍ സ്വഭാവമുള്ള കോശി കുര്യന് എന്ന കഥാപാത്രത്തെ പൃഥ്വിരാജ് അതിന്റെ പൂര്‍ണ്ണതയിലെത്തിച്ചു. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായാണ് ചിത്രത്തില്‍ ബിജു മേനോന് എത്തുന്നത്. മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ ബിജു മേനോന് കാഴ്ചവയ്ക്കുന്നതും. അതിനാൽ ഈ കഥാപാത്രങ്ങളെ തെലുങ്കിൽ എത്തിക്കുമ്പോൾ മികച്ച പ്രതീക്ഷയിലാണ് സിനിമ പ്രേമികൾ.
ചിത്രം ഹിന്ദിയിലേക്ക് എത്തിക്കുമ്പോൾ റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് ബോളിവുഡ് താരം ജോണ്‍ എബ്രഹാമിന്റെ ജെ എ എന്റര്‍ടെയ്ന്‍മെന്റ്സാണ്. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Story highlights: prithwiraj and rana daggubati