റൊമാന്റിക് ഹീറോയായി പ്രഭാസ്; രാധേ ശ്യാമിലെ ഗാനം ഏറ്റെടുത്ത് ആരാധകർ

December 16, 2021

ചലച്ചിത്ര ആസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് പ്രഭാസ് നായകനായെത്തുന്ന രാധേ ശ്യാം. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ ആസ്വാദകരെ ആവേശത്തിലാഴ്ത്തുകയാണ് ചിത്രത്തിലേതായി പുറത്തുവന്ന ഗാനം. സ്വപ്ന രൂപമേ എന്ന ഗാനമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ജോ പോളിന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകർ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സത്യ പ്രകാശ് ആണ്. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ഗാനം പുറത്തിറക്കിയിട്ടുണ്ട്.

വിക്രമാദിത്യ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പ്രഭാസ് എത്തുന്നത്. പ്രേരണ എന്ന കഥാപാത്രത്തെയാണ് പൂജ ഹെഗ്‌ഡെ അവതരിപ്പിക്കുന്നത്. ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക് ഹീറോയായെത്തുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷണം. രാധാ കൃഷ്ണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിയ്ക്കുന്നത്. തമിഴ് സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകര്‍ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്. 2022 ജനുവരി 14 ന് ചിത്രം പ്രേക്ഷകരിലേക്കെത്തും. മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍, സച്ചിൻ ഖേദെക്കർ,ഭാഗ്യശ്രീ, പ്രിയദര്‍ശി, എന്നിവരും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

Read also; ഒറ്റരാത്രികൊണ്ട് 58 അടി നീളമുള്ള നടപ്പാലം പൂർണമായും കാണാതായി; അമ്പരന്ന് പോലീസും ജനങ്ങളും

അതേസമയം, പ്രശാന്ത് നീലിന്റെ ‘സലാർ’ എന്ന ചിത്രത്തിൽ ശ്രുതി ഹാസനൊപ്പവും, ഓം റൗത്തിന്റെ ആദിപുരുഷ്, നാഗ് അശ്വിന്റെ സയൻസ് ഫിക്ഷൻ സിനിമകളിലും പ്രഭാസ് വേഷമിടുന്നുണ്ട്. പൂജ ഹെഗ്‌ഡെ നായികയായെത്തുന്ന ബീസ്റ്റ് എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. വിജയ് നായകനായെത്തുന്ന ചിത്രമാണ് ബീസ്റ്റ്.

Story highlights: Radhe Shyam Song