ആസ്വദിച്ച് ചുവടുവെച്ച് സെക്യൂരിറ്റി ജീവനക്കാരൻ; മാസ്മരിക പ്രകടനം- വിഡിയോ
ഏതു മേഖലയിൽ പ്രവർത്തിച്ചാലും നമ്മുടെ ഉള്ളിലെ കലയെ കണ്ടെത്താൻ ഒരു അവസരം എവിടെയും ലഭിക്കും. അങ്ങനെയൊരു കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. ന്യൂഡൽഹിയിലെ ജെഎൻയുവിലെ സെക്യൂരിറ്റി ഗാർഡാണ് തന്റെ നൃത്ത വൈദഗ്ധ്യം കൊണ്ട് ആളുകളെ അമ്പരപ്പിച്ചിരിക്കുന്നത്. ജൂലി ജൂലി എന്ന ഗാനത്തിനൊപ്പമാണ് സെക്യൂരിറ്റി ജീവനക്കാരൻ നൃത്തം ചെയ്തത്.
ഒരു മിനിറ്റും 50 സെക്കൻഡും ദൈർഘ്യമുള്ള ക്ലിപ്പ് ജെഎൻയു റൗണ്ട് ടേബിൾ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് പങ്കുവെച്ചിരിക്കുന്നത്. വിഡിയോയിൽ പേര് വെളിപ്പെടുത്താത്ത സെക്യൂരിറ്റി ഗാർഡ് തന്റെ യൂണിഫോം ധരിച്ച് ഹിറ്റ് ബോളിവുഡ് ഗാനമായ ‘ജൂലി ജൂലി’യ്ക്ക് ചുവടുവയ്ക്കുന്നത് കാണാം. പാട്ടിന്റെ താളത്തിനൊപ്പം അദ്ദേഹം ചടുലമായ ചുവടുകൾ വെയ്ക്കുന്നു.
സെക്യൂരിറ്റി ഗാർഡിന്റെ നൃത്തപ്രകടനം കാണുന്ന വിദ്യാർത്ഥികൾ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നത് കാണാം. മറ്റുള്ളവരുടെ കരഘോഷങ്ങൾക്കിടയിൽ ഒരു വിദ്യാർത്ഥി ഗാർഡിനൊപ്പം ചുവടുവയ്ക്കുന്നുണ്ട്.
മിഥുൻ ചക്രവർത്തി, സഞ്ജയ് ദത്ത്, ഗോവിന്ദ എന്നിവർ അഭിനയിച്ച 1987 ലെ ആക്ഷൻ ചിത്രമായ ജീതേ ഹേ ഷാൻ സേയിൽ നിന്നുള്ളതാണ് ഈ ഗാനം.
The Art of an artist never dies!!!!….
— JNU ROUND TABLE (@Jnuroundtable) December 7, 2021
Dance of JNU security guard ji🔥🔥…. #artist #JNU @JNU_Photos @ndtv @ScoopWhoop @TheLallantop pic.twitter.com/fUrrzYMCZl
‘ഒരു കലാകാരന്റെ കല ഒരിക്കലും മരിക്കുന്നില്ല!!!!…. ജെഎൻയു സുരക്ഷാ ഗാർഡിന്റെ നൃത്തം’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. 27,000-ത്തിലധികം പേർ ഇതിനോടകം വിഡിയോ കണ്ടുകഴിഞ്ഞു. സെക്യൂരിറ്റി ഗാർഡിന്റെ പ്രകടനത്തിൽ ആവേശത്തിലാണ് സോഷ്യൽ മീഡിയ.
Story highlights- security guard dancing to the popular song