കാർമേഘങ്ങൾ പെയ്തൊഴിഞ്ഞു; റിലീസിനൊരുങ്ങി ഷെയ്ൻ നിഗം നായകനാകുന്ന ‘വെയിൽ’

കുറഞ്ഞ കാലയളവിനുള്ളില്‍ മികവുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി മനസ്സിൽ ഇടം നേടിയ താരമാണ് ഷെയ്ൻ നിഗം. താരം പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് വെയിൽ. ചിത്രീകരണ വേളയിൽ തന്നെ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ് ‘വെയിൽ. പാതിവഴിയിൽ ചിത്രീകരണം മുടങ്ങിയ സിനിമ ഏറെ ചർച്ചൾക്ക് ശേഷമാണ് വീണ്ടും ചിത്രീകരണം തുടർന്നത്. ഇപ്പോഴിതാ സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രം ജനുവരി 28ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ഷെയ്ൻ തന്നെയാണ് റിലീസ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്.
നവാഗതനായ ശരത് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വെയിൽ. ഈമയൗ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾക്ക് അസിസ്റ്റന്റായി പ്രവർത്തിച്ച താരമാണ് ശരത് മേനോൻ. ചിത്രത്തിൽ ഷെയ്ൻ നിഗത്തിനൊപ്പം സുരാജ് വെഞ്ഞാറന്മൂടും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
Read also; ഇന്നസെന്റിന്റെ ഹിറ്റ് ഡയലോഗിന് അനുകരണവുമായി അനു സിതാര; ഒപ്പം സഹതാരങ്ങളും- വിഡിയോ
‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെ നായകനായി എത്തിയതാണ് ഷെയ്ൻ നിഗം. അനുരാഗ് മനോഹർ സംവിധാനം നിർവഹിച്ച ‘ഇഷ്‌കി’ലും ഷെയ്ൻ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കുമ്പളങ്ങി നൈറ്റ്സിലും ശ്രദ്ധേയ കഥാപാത്രമാണ് ഷെയ്ൻ അവതരിപ്പിച്ചത്. അതേസമയം, ഷെയ്ൻ നിഗത്തിന്റേതായി അണിയറയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ചിത്രമാണ് ‘ഡാനിയേൽ കേൾക്കുന്നുണ്ട്’, ‘ഉല്ലാസം’, ‘വലിയ പെരുന്നാൾ’ എന്നിവ.
Story highlights;shane nigam movie veyil release declared