‘നിന്റെ ജനനം അനുഗ്രഹീതമായിരുന്നു, ആ ഓർമകൾ ഞങ്ങൾക്കെന്നും നിധി’; മകളുടെ ഓർമയിൽ കെ എസ് ചിത്ര

December 18, 2021

പ്രിയപ്പെട്ടവരുടെ വേർപാട് സൃഷ്ടിക്കുന്ന വേദന വാക്കുകൾക്കും എത്രയോ അതീതമാണ്, മലയാളികളുടെ പ്രിയ ഗായിക കെ എസ് ചിത്രയുടെ മകളുടെ മരണവും കേരളക്കരയെ ആകെ കണ്ണീരിലാഴ്ത്തിയിരുന്നു. മരണം കവര്‍ന്നെങ്കിലും നന്ദനയുടെ ഓര്‍മ്മകള്‍ ഇന്നും അലയടിക്കുന്നു. മകളുടെ പിറന്നാള്‍ ദിനത്തില്‍ ഉള്ളുതൊടുന്ന വാക്കുകളാണ് കെ എസ് ചിത്ര കുറിച്ചിരിക്കുന്നതും.

‘നിന്റെ ജനനം അനുഗ്രഹീതമായിരുന്നു. നിന്റെ ഓര്‍മകള്‍ ഞങ്ങൾക്കെന്നും നിധി പോലെയാണ്. വാക്കുകള്‍ക്കപ്പുറമാണ് ഞങ്ങൾക്ക് നിന്നോടുള്ള സ്നേഹം.. നിന്റെ നഷ്‍ടം അളക്കാനാവാത്തതാണ്. സന്തോഷ ജന്മദിനം നന്ദന’ -എന്നുമാണ് മകൾക്കൊപ്പമുള്ള ചിത്രത്തിനൊപ്പം കെ എസ് ചിത്ര കുറിച്ചത്.

Read also; രക്തസാക്ഷിയായ സഹപ്രവർത്തകന്റെ സഹോദരിയുടെ വിവാഹത്തിന് നേതൃത്വം നൽകി സിആർപിഎഫ് ജവാന്മാർ- ഹൃദ്യം ഈ ചിത്രങ്ങൾ

2002-ല്‍ ആയിരുന്നു നന്ദനയുടെ ജനനം. ഏറെനാളത്തെ കാത്തിരിപ്പിന് ശേഷമായിരുന്നു ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും മകളായി നന്ദന ജനിക്കുന്നത്. എന്നാല്‍ എട്ടാമത്തെ വയസില്‍ ദുബായിലെ നീന്തല്‍ കുളത്തില്‍ വീണ് മരണത്തിന് കീഴടങ്ങേണ്ടി വന്നു ആ കുരുന്നിന്. 2011 ഏപ്രില്‍ 14ന് ആയിരുന്നു നന്ദനയുടെ മരണം.

Story highlights: singer k-s chithra birthday wishes to her daughter