നിഗൂഢതകൾ നിറച്ച് സ്റ്റേഷൻ- 5, ശ്രദ്ധനേടി ഇന്ദ്രൻസിന്റെ ചേവമ്പായി, ട്രെയ്‌ലർ

December 21, 2021

മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രൻസ് വ്യത്യസ്ത വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റേഷൻ-5. പ്രയാൺ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശാന്ത് കാനത്തൂർ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് സിനിമയുടെ അണിയറപ്രവർത്തകർ. ചേവമ്പായി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിക്കുന്നത്. ഇന്ദ്രൻസിന്റെ ഇതുവരെയുള്ള കഥാപാത്രത്തിൽ നിന്നും തികച്ചും വ്യത്യസ്ത രീതിയിലാണ് ചേവമ്പായി എത്തുന്നത്.

പ്രിയംവദയാണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തുന്നത്. സന്തോഷ് കീഴാറ്റൂര്‍, ശിവജി ഗുരുവായൂർ, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, വിനോദ് കോവൂര്‍, ഐ.എം.വിജയന്‍, ദിനേഷ് പണിക്കര്‍, അനൂപ് ചന്ദ്രന്‍, ശിവന്‍ കൃഷ്ണന്‍കുട്ടി നായര്‍, ജെയിംസ് ഏലിയ, മാസ്റ്റര്‍ ഡാവിന്‍ചി, പളനിസാമി, ഷാരിന്‍, ജ്യോതി ചന്ദ്രന്‍, ദേവി കൃഷ്ണ, പ്രിയ ഹരീഷ്, ഗിരീഷ് കാറമേൽ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങൾ. മാപ് ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബി.എ.മായ ആണ് ചിത്രം നിർമിക്കുന്നത്. 

Read also:‘കണ്ണുക്കുൾ നിറഞ്ച കല്യാണം’, ആസ്വാദകഹൃദയങ്ങൾ കീഴടക്കി പാട്ടിൽ സുന്ദരമായ കല്യാണം…

അതേസമയം നിരവധി ചിത്രങ്ങളുമായി വെള്ളിത്തിരയിൽ തിരക്കുള്ള താരമാണ് ഇന്ദ്രൻസ്. വെള്ളിത്തിരയിൽ തിരക്കുള്ള നടനായി മാറിയ അദ്ദേഹത്തിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ലോന. ബിജു ബെർണാഡ് തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ഒരു നഗരത്തിൽ ഒറ്റപെട്ടു ജീവിക്കുന്ന വ്യക്തിയുടെ കഥയാണ് പറയുന്നത്. ഇന്ദ്രൻസിനെ മുഖ്യകഥാപാത്രമാക്കി നവാഗത സംവിധായകൻ അശോക് ആർ കലീത്ത ഒരുക്കുന്ന ചിത്രമാണ് ‘വേലുക്കാക്ക’. പി.ജെ.വി. ക്രിയേഷന്‍സിന്റെ ബാനറില്‍ സിബി വര്‍ഗ്ഗീസ് പുല്ലൂരുത്തിക്കരി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അശോക് ആണ്.

ഡോ. ബിജു സംവിധാനം ചെയ്ത ‘വെയില്‍മരങ്ങള്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള അന്താരാഷ്ട്ര പുരസ്‌കാരമടക്കം കരസ്ഥമാക്കിയ നടനാണ് ഇന്ദ്രൻസ്.

Story highlights: Station-5 Trailer