കലാലയ വാർത്തകളും വിശേഷങ്ങളുമായി സ്റ്റുഡന്റ് ടിവി
സ്കൂൾ, കോളജ് വിശേഷങ്ങളും വാർത്തകളുമായി പ്രേക്ഷകരിലേക്കെത്തിയതാണ് ട്വന്റിഫോർ സ്റ്റുഡന്റ് ടിവി. വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാകുന്ന വാർത്തകളെ വിദ്യാർത്ഥികൾ തന്നെയാണ് ട്വന്റിഫോറിലൂടെ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. എല്ലാ ഞായറാഴ്ചയും രാവിലെ 9. 15 നാണ് സ്റ്റുഡന്റ് ടിവി സംപ്രേക്ഷണം ചെയ്യുക. ദേവസ്വം ബോർഡ് പമ്പാ കോളജിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി ഗൗരി വർമ്മയാണ് ഇത്തവണ സ്റ്റുഡന്റ് ടിവി അവതാരകയായി എത്തിയത്.
വാർത്താതിരക്കുകൾക്കിടയിൽ കുട്ടികളുടെ പ്രശ്നങ്ങൾ അധികാരികളിലേക്കും ജനങ്ങളിലേക്കുമൊക്കെ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സ്റ്റുഡന്റ് ടിവി ആരംഭിച്ചത്. ട്വന്റിഫോറിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് സ്റ്റുഡന്റ് ടിവിയുടെ ഉദയം.
Read also: മിയക്കുട്ടിയെപ്പോലെ സൂപ്പറാണ് ദീദി ദിയയും; അതിമനോഹരമായി പാട്ടുപാടി സഹോദരങ്ങൾ, വിഡിയോ
കേരളത്തിൽ 47 ലക്ഷം വരുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ കൂടി ട്വന്റിഫോർ കാമറ ചലിപ്പിക്കണം എന്ന തിരിച്ചറിവിലാണ് ട്വന്റിഫോർ സ്റ്റുഡന്റ് ടിവി ആരംഭിച്ചത്. അവതരണവും റിപ്പോർട്ടിങ്ങും അടക്കം കുട്ടികളാണ് സ്റ്റുഡന്റ് ടിവിയുടെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്.
എല്ലാ ഞായറാഴ്ചയും രാവിലെ ഗുഡ് മോർണിങ് വിത് ശ്രീകണ്ഠൻ നായർ എന്ന പരിപാടിയിലാണ് സ്റ്റുഡന്റ് ടിവിയുടെ സംപ്രേക്ഷണം.
ട്വന്റി ഫോറിന്റെ സ്റ്റുഡന്റ് ടിവിയുടെ ഭാഗമാകുന്നതിനും വാർത്തകൾ അയക്കുന്നതിനുമായി താഴെ കാണുന്ന മെയിൽ ഐഡി പ്രയോജനപ്പെടുത്തുക.
email : [email protected]
Story highlights: Student Tv latest episode