ഇഷ്ടമുള്ള ജ്യൂസ് സൈക്കിൾ ചവിട്ടി ഉണ്ടാക്കാം- വ്യത്യസ്തമായ ഒരു കാഴ്ച

December 26, 2021

വിപണിയിലെ പുത്തൻ തന്ത്രങ്ങൾ പലപ്പോഴും അമ്പരപ്പെടുത്താറുണ്ട്. മത്സരങ്ങൾ കൊടുക്കുമ്പോൾ രസകരമായ തന്ത്രങ്ങളിലൂടെയാണ് ഓരോരുത്തരും വിൽപ്പനയും നടത്തുന്നത്. അഹമ്മദാബാദിലെ ഒരു ജ്യൂസ് ഷോപ്പ് ഉപഭോക്താക്കൾക്കായി സ്വയം ജ്യൂസ് ഉണ്ടാക്കുന്നതിനുള്ള ഒരു അവസരമാണ് ഒരുക്കിയിരിക്കുന്നത്.

ഈ കടയിൽ ഒരു ഉപഭോക്താവ് സ്വന്തമായി ജ്യൂസ് തയ്യാറാക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സൈക്കിളിൽ ഘടിപ്പിച്ചിരിക്കുകയാണ് ഒരു ബ്ലെൻഡർ. പെഡൽ ചെയ്യുമ്പോൾ, ബ്ലെൻഡർ തണ്ണിമത്തനിൽ നിന്ന് ജ്യൂസ് പിഴിഞ്ഞെടുക്കുന്നു. ഇങ്ങനെയൊരു ആശയം ആരോഗ്യകരം മാത്രമല്ല, രസകരവുമാണ്.

Read Also: വാർത്തയുടെ ലോകവുമായി ഡബിൾ റോളിൽ ടൊവിനോ തോമസ്- ‘നാരദൻ’ ട്രെയ്‌ലർ എത്തി

ജ്യൂസ് ബ്ലെൻഡർ സൈക്കിളിന്റെ മുൻവശത്താണ് ഘടിപ്പിച്ചിരിക്കുന്നത്. ബ്ലെൻഡർ പ്രവർത്തിപ്പിക്കാനും ഫ്രഷ് ജ്യൂസ് ലഭിക്കാനും സൈക്കിൾ ചവിട്ടിയാൽ മാത്രം മതി. ഈ വിഡിയോ ഇന്റർനെറ്റിൽ വലിയ തരംഗമായി മാറിയിരിക്കുകയാണ്. ഇതിനോടകം ഈ കാഴ്ചയ്ക്ക് 10.4 ദശലക്ഷത്തിലധികം കാഴ്ചകളും 3.69 ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു.

Story highlights-  This Ahmedabad juice shop lets you cycle and blend fruit juice for yourself