‘നിറഞ്ഞു താരകങ്ങൾ’… എം ജി ശ്രീകുമാറിന്റെ ശബ്ദത്തിൽ ‘മിന്നൽ മുരളി’യിലെ ക്രിസ്‌മസ്‌ ഗാനം

December 22, 2021

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന മിന്നൽ മുരളി. ടൊവിനോ തോമസ്- ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രം ക്രിസ്‌മസ്‌ റിലീസായാണ് പ്രേക്ഷകരിലേക്കെത്തുന്നത്. ഡിസംബർ 24 ന് പ്രേക്ഷകരിലേക്കെത്തുന്ന ചിത്രത്തിലെ ക്രിസ്‌മസ്‌ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. നിറഞ്ഞു താരകങ്ങൾ എന്ന ഗാനം ആലപിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയഗായകൻ എം ജി ശ്രീകുമാറാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്.

അതേസമയം നെറ്റ്ഫ്ലിക്സ് റിലീസായാണ് മിന്നൽ മുരളി കാഴ്ചക്കാരിലേക്ക് എത്തുന്നത്. ടൊവിനോയുടെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുക്കിയ ചിത്രമാണ്. ടൊവിനോ തോമസിന് പുറമെ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. വി എഫ് എക്‌സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രമാണ് മിന്നൽ മുരളി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്.

Read also: ഫഹദ് ചിത്രത്തിൽ സംഗീതമൊരുക്കാൻ എ ആർ റഹ്മാൻ

മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം പ്രേക്ഷകരിലേക്കെത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്‍റെ പേര്. ചിത്രം തെലുങ്കിൽ എത്തുമ്പോൾ മെരുപ്പ് മുരളിയെന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ. കന്നഡയിൽ ഇത് മിഞ്ചു മുരളിയെന്നാകും.

Story highlights: Tovino Thomas Minnal Murali Christmas Song