കുട്ടി മിന്നൽ മുരളിയെ അഭിനയം പഠിപ്പിക്കുന്ന ബേസിൽ ജോസഫ്; ശ്രദ്ധനേടി മേക്കിങ് വിഡിയോ

സിനിമ ആസ്വാദകരിൽ ആവേശം നിറച്ചുകൊണ്ടാണ് ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കിയ മിന്നൽ മുരളി പ്രേക്ഷകരിലേക്കെത്തിയത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ചിത്രത്തിന് പ്രശംസകൾ ലഭിക്കുമ്പോൾ ചിത്രത്തിൽ ടൊവിനോയുടെ ചെറുപ്പം അവതരിപ്പിച്ച കുട്ടിയ്ക്ക് അഭിനയം പഠിപ്പിച്ചുകൊടുക്കുന്ന സംവിധായകന്റെ വിഡിയോയാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. കുട്ടിയ്ക്ക് സീൻ വിശദീകരിച്ച് കൊടുക്കുന്നതും ടേക്കിന്റെ സമയത്ത് കാമറയുടെ പിറകിൽ നിന്ന് കുട്ടിയ്ക്ക് ഓരോ ഭാവങ്ങളും അഭിനയിച്ച് കൊടുക്കുന്നതുമാണ് ദൃശ്യങ്ങളിൽ കാണുന്നത്.
ഇടിമിന്നലേറ്റ് അമാനുഷീക ശക്തി ലഭിക്കുന്ന ജെയ്സൺ എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസ് മുഖ്യകഥാപാത്രമായ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ഉയർന്ന ബജറ്റിൽ ഒരുക്കിയ ചിത്രമാണ്. ടൊവിനോ തോമസിന് പുറമെ ഗുരു സോമസുന്ദരം, അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ്, ജൂഡ് ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
Read also: തകർന്നുവീണ കെട്ടിടങ്ങൾക്കടിയിൽ മാഡിക്സ് കഴിഞ്ഞത് 9 ദിവസം; ജീവൻ രക്ഷിച്ച് ജിബ്സൺ
വി എഫ് എക്സിനും സംഘട്ടനങ്ങൾക്കും വലിയ പ്രാധാന്യമുള്ള ചിത്രമാണ് മിന്നൽ മുരളി. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് ചിത്രം നിർമ്മിക്കുന്നത്. അതേസമയം നെറ്റ്ഫ്ലിക്സ് റിലീസായാണ് മിന്നൽ മുരളി കാഴ്ചക്കാരിലേക്ക് എത്തിയത്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ,തെലുങ്ക്, ഹിന്ദി തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിരുന്നു.
Story highlights: Tovino Thomas Minnal Murali Making Video