വിദ്യാർത്ഥികൾക്കിടയിലെ വാർത്തകളും വിശേഷങ്ങളുമായി ‘സ്റ്റുഡന്റ് ടിവി’ പ്രേക്ഷകരിലേക്ക്

December 12, 2021

മലയാളികളുടെ വാർത്താ സംസ്കാരത്തിന് പുതിയ മുഖം സമ്മാനിച്ച വാർത്താ ചാനലാണ് ട്വന്റിഫോർ. വാര്‍ത്താ അവതരണത്തില്‍ പുതുമകള്‍ സമ്മാനിച്ച് മുന്നേറികൊണ്ടിരിക്കുന്ന ട്വന്റിഫോർ സത്യസന്ധമായ വാര്‍ത്തകള്‍ക്കൊണ്ടും മികവാര്‍ന്ന അവതരണങ്ങള്‍ക്കൊണ്ടും വ്യത്യസ്ത വാര്‍ത്താധിഷ്ഠിത പരിപാടികള്‍ക്കൊണ്ടും ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു. ഇപ്പോഴിതാ വിദ്യാർത്ഥികൾക്കിടയിലെ വാർത്തകളും വിശേഷങ്ങളുമായി ട്വന്റിഫോർ ഒരുക്കുന്ന വാർത്താ ബുള്ളറ്റിൻ ആണ് സ്റ്റുഡന്റ് ടിവി അഥവാ പിള്ളേരുകളി.

വിദ്യാർത്ഥികൾക്കിടയിൽ ഉണ്ടാകുന്ന വാർത്തകളെ വിദ്യാർത്ഥികൾ തന്നെ പ്രേക്ഷകരിലേക്കെത്തിക്കുകയാണ് സ്റ്റുഡന്റ് ടിവിയിലൂടെ. വാർത്താതിരക്കുകൾക്കിടയിൽ കുട്ടികളുടെ പ്രശ്നങ്ങൾ അധികാരികളിലേക്കും ജനങ്ങളിലേക്കുമൊക്കെ എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സ്റ്റുഡന്റ് ടിവി ആരംഭിച്ചത്. ട്വന്റിഫോറിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ചാണ് സ്റ്റുഡന്റ് ടിവിയുടെ ഉദയം.

Read also: പ്രണവിന് ഇത് വെറുമൊരു വിസിലല്ല, മിമിക്രി ലോകത്തെ ആയുധമാണ്; വിസിൽ കൊണ്ട് വിസ്‌മയം സൃഷ്ടിക്കുന്ന കലാകാരൻ

കേരളത്തിൽ 47 ലക്ഷം വരുന്ന വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ കൂടി ട്വന്റിഫോർ കാമറ ചലിപ്പിക്കണം എന്ന തിരിച്ചറിവിലാണ് ട്വന്റിഫോർ സ്റ്റുഡന്റ് ടിവി ആരംഭിച്ചത്. അവതരണവും റിപ്പോർട്ടിങ്ങും അടക്കം കുട്ടികളാണ് സ്റ്റുഡന്റ് ടിവിയുടെ മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുന്നത്. അവതാരക സുജയ പാർവതിയുടെ നേതൃത്വത്തിലാണ് സ്റ്റുഡന്റ് ടിവി പ്രേക്ഷകരിലേക്കെത്തുന്നത്. എല്ലാ ഞായറാഴ്‌ചയും രാവിലെ ഗുഡ് മോർണിങ് വിത് ശ്രീകണ്‌ഠൻ നായർ എന്ന പരിപാടിയിലാണ് സ്റ്റുഡന്റ് ടിവിയുടെ സംപ്രേക്ഷണം.

Read also: ‘ഓമനത്തിങ്കൾ കിടാവോ..’ ഈണത്തിൽ പാടി എം ജയചന്ദ്രൻ; ആസ്വദിച്ച് പാട്ടുവേദി

ട്വന്റി ഫോറിന്റെ സ്റ്റുഡന്റ് ടിവിയുടെ ഭാഗമാകുന്നതിനും വാർത്തകൾ അയക്കുന്നതിനുമായി താഴെ കാണുന്ന മെയിൽ ഐഡി പ്രയോജനപ്പെടുത്തുക.

email : [email protected]

എല്ലാ ഞായറാഴ്ചയും രാവിലെ 9. 15 നാണ് സ്റ്റുഡന്റ് ടിവി സംപ്രേക്ഷണം ചെയ്യുക.

Story highlights: Twentyfour News Student tv