‘വിണ്ണൈത്താണ്ടി വരുവായ’യ്ക്ക് ശേഷം ഗൗതം മേനോൻ- സിമ്പു കൂട്ടുകെട്ടിൽ പുതിയ ചിത്രം, സംഗീതമൊരുക്കി എ ആർ റഹ്‌മാനും; ‘വെന്ത് തനിന്തത് കാട്’ ടീസർ

തമിഴ് സിനിമ പ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയതാണ് സിമ്പു നായകനായ മാനാട്. തിയേറ്ററുകളിൽ ഏറെ ആവേശം സൃഷ്ടിച്ച ചിത്രത്തിന് ശേഷം സിമ്പുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ഗൗതം മേനോൻ- സിമ്പു കൂട്ടുകെട്ടിൽ ഒരുങ്ങുന്ന വെന്ത് തനിന്തത് കാട്. വിണ്ണൈതാണ്ടി വരുവായ, അച്ചംഎന്‍പത് മടമയ്യടാ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്‌മാന്‍ ആണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. റഹ്മാന്റെ ഗാനത്തിന്റെ പശ്ചാലത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
വേല്‍സ് ഫിലിം ഇന്റര്‍നാഷ്ണല്‍ നിർമിക്കുന്ന ചിത്രം മലയാളി താരങ്ങളായ സിദ്ധിഖ്, നീരജ് മാധവ് എന്നിവരും അഭിനയിക്കുന്നുണ്ട്. രാധിക ശരത്കുമാറും ചിത്രത്തിൽ ഒരു മുഖ്യകഥാപാത്രമായി എത്തുന്നുണ്ട്. ജയമോഹനൻ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Read also: രണ്ട് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; ബോളിവുഡ് കാത്തിരുന്ന കത്രീന കൈഫ്- വിക്കി കൗശിൽ വിവാഹ വിശേഷങ്ങൾ
ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടി സിമ്പു നടത്തിയ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെ ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ചലച്ചിത്രലോകത്ത് ശ്രദ്ധ നേടിയിരുന്നു. ഭാഷയുടേയും ദേശത്തിന്റേയും അതിരുകള്‍ കടന്നും ആരാധകരെ സ്വന്തമാക്കിയിട്ടുള്ള സിമ്പുവിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.
Story highlights: Vendhu Thanindhathu Kaadu- Official Teaser