രണ്ട് വർഷത്തെ പ്രണയം, ഒടുവിൽ വിവാഹം; ബോളിവുഡ് കാത്തിരുന്ന കത്രീന കൈഫ്- വിക്കി കൗശിൽ വിവാഹ വിശേഷങ്ങൾ

ബോളിവുഡ് കാത്തിരുന്നതാണ് സിനിമാതാരങ്ങളായ കത്രീന കൈഫ്- വിക്കി കൗശിൽ വിവാഹം. രണ്ട് വർഷം നീണ്ടുനിന്ന പ്രണയത്തിന് ശേഷമാണ് ഇന്നലെ ഇരുവരും വിവാഹിതരായത്. മൂന്ന് ദിവസത്തെ വിവാഹ ചടങ്ങുകൾക്ക് രാജസ്ഥാനിലെ സിക്സ് സെൻസസ് ഫോർട്ട് ബർവാരയാണ് വേദിയായത്. ഇരുവരുടെയും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.

അതീവ സുരക്ഷാ ക്രമീകരങ്ങളോടെ നടത്തിയ വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം ആമസോൺ പ്രൈം വിഡിയോയാണ് സ്വന്തമാക്കിയത്. എൺപത് കോടി രൂപയ്ക്കാണ് ഇരുവരുടെയും വിവാഹ വിഡിയോയുടെ ഒടിടി റൈറ്റ്സ് വിറ്റുപോയത്. 2022 തുടക്കത്തിൽ വിവാഹ വിഡിയോ സംപ്രേക്ഷണം ചെയ്യും എന്നാണ് കരുതപ്പെടുന്നത്.

സവായ് മധോപുരിലെ ചൗത് കാ ബര്‍വാര പട്ടണത്തിലെ സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് വിവാഹത്തിന് വേദിയായത്. താരങ്ങളുടെ വിവാഹം നടന്ന ഈ സ്ഥലത്തിനുമുണ്ട് ഏറെ പ്രത്യേകതകൾ. രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വർഷത്തോളം പഴക്കമുള്ള കൊട്ടാരമാണിത്. പതിനാലാം നൂറ്റാണ്ടിൽ പണിത ഈ കൊട്ടാരം ഇപ്പോൾ ആഡംബര ഹോട്ടലാണ്.

Read also: ആസ്വദിച്ച് ചുവടുവെച്ച് സെക്യൂരിറ്റി ജീവനക്കാരൻ; മാസ്മരിക പ്രകടനം- വിഡിയോ
അതേസമയം തങ്ങളെ ഈ നിമിഷത്തേക്ക് എത്തിച്ച എല്ലാത്തിനോടും നന്ദി പറയുന്നതായി വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് കത്രീന കൈഫ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
Please excuse us while we spam you with every single angle of this wedding! Our Queen is MARRIED!! 👑💖 #KatrinaKaif #VickyKaushal #KatrinaVickyKiShaadi pic.twitter.com/afwyyntWXv
— 𝖪𝖺𝗍𝗋𝗂𝗇𝖺 𝖪𝖺𝗂𝖿 𝖥𝖺𝗇𝗌 (@KatrinaKaifCafe) December 9, 2021
Story highlights; vicky kaushal ties the knot with katrina kaif -Photos