കുഞ്ഞിന്റെ ദേഹത്തേക്ക് പതിക്കാൻ ഒരുങ്ങിയ ഫ്രിഡ്ജ്, അപകടം ഒഴിവായത് റെസ്റ്ററന്റ് ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ മൂലം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

December 6, 2021

ചിലപ്പോൾ ഒരു നിമിഷത്തെ അശ്രദ്ധ മതി വലിയ അപകടങ്ങൾക്ക് കരണമാകാൻ. എന്നാൽ സമയോചിതമായ ചില ഇടപെടലുകൾ ചിലപ്പോൾ ജീവൻ തന്നെ രക്ഷിക്കാൻ കാരണമായേക്കാം. അത്തരത്തിൽ ഒരു റെസ്റ്ററൻറ് ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ ഒരു കുഞ്ഞിന്റെ ജീവൻ രക്ഷിച്ചതിന്റെ ചിത്രങ്ങളാണ് സോഷ്യൽ ഇടങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. യുകെയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വിഡിയോ ഇതിനോടകം സോഷ്യൽ ഇടങ്ങളിലും വലിയ രീതിയിൽ പ്രചരിച്ചുകഴിഞ്ഞു. കാഴ്ചക്കാരുടെ മുഴുവൻ നെഞ്ചിടിപ്പിക്കുകയാണ് ഈ വിഡിയോ.

റെസ്റ്റോറിലൂടെ നടന്നുപോകുന്ന അമ്മയെയും കുഞ്ഞിനേയുമാണ് ദൃശ്യങ്ങളിൽ കാണുന്നത്. അമ്മയെ പിന്നിലാക്കി ഓടുന്ന കുട്ടി റെസ്റ്റോറന്റിൽ വെച്ചിരിക്കുന്ന ഫ്രിഡ്ജ് വലിച്ച് തുറക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ ഫ്രിഡ്‌ജ് മറിഞ്ഞ് കുട്ടിയുടെ ദേഹത്തേക്ക് വീഴാൻ തുടങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ റെസ്റ്റോറന്റിൽ ഒരു ജീവനക്കാരൻ അവിടെയെത്തി കൈയിലിരുന്ന ട്രേ ഉപയോഗിച്ച് ഫ്രിഡ്ജ് നിലം പതിക്കാതെ തടഞ്ഞുനിർത്തി. ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.

Read also: പുഞ്ചിരിച്ചും അമ്പരന്നും അമേക; രസികൻ മനുഷ്യഭാവങ്ങളുമായി ഹ്യൂമൻ റോബോർട്ട്

അതേസമയം സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രത്യക്ഷപ്പെട്ടതോടെ നിരവധിയാളുകളാണ് റെസ്റ്ററന്റ് ജീവനക്കാരന് അഭിനന്ദനങ്ങളുമായി എത്തുന്നത്. എന്നാൽ കുട്ടികൾ അടക്കമുള്ളവർ എത്തുന്ന ഇടങ്ങളിൽ ഇത്രയും സുരക്ഷിതമല്ലാത്ത രീതിയിൽ ഫ്രിഡ്ജ് വെച്ച സ്ഥാപന ഉടമക്കെതിരെയും വിമർശനങ്ങൾ ഉയരുന്നുണ്ട്.

Story highlights: waiter using tray to save kids life