നിർത്താതെ ശബ്ദമുണ്ടാക്കി നായക്കുട്ടി; കുഞ്ഞിന്റെ ജീവൻ രക്ഷിച്ച ഹെന്ററിയെക്കുറിച്ച് ഹൃദയംതൊടുന്ന കുറിപ്പ് പങ്കുവെച്ച് യുവതി
വളർത്തുമൃഗങ്ങളുടെ സ്നേഹത്തിന്റെയും കരുതലിന്റെയും നിരവധി കഥകൾ ഇതിനോടകം നാം കേട്ടുകഴിഞ്ഞതാണ്. അത്തരത്തിൽ ഒരു വളർത്തുനായയുടെ കരുതലിന്റെ ഫലമായി ഒരു കുഞ്ഞിന് ജീവൻ തിരികെ ലഭിച്ചതിന്റെ വാർത്തകളാണ് ഇപ്പോൾ സോഷ്യൽ ഇടങ്ങളുടെ ശ്രദ്ധ കവരുന്നത്. കെല്ലി ആൻഡ്രു എന്ന യുവതിയാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവൻ രക്ഷിച്ച നായയെക്കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ചത്. ഹെന്റി എന്ന നായക്കുട്ടി രാത്രിയിൽ പതിവില്ലാതെ കുഞ്ഞ് കിടന്നുറങ്ങുന്ന റൂമിൽ കയറി ബഹളമുണ്ടാക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് കെല്ലിയും ഭർത്താവും കുഞ്ഞിനരികിലേക്ക് എത്തിയത്.
സുഖമില്ലാതെ കിടക്കുന്ന കുഞ്ഞിനെ ഹെന്റി ശല്യം ചെയ്യുകയാണെന്നാണ് ആദ്യം കെല്ലി കരുതിയത്. എന്നാൽ ഹെന്റി നിർത്താതെ ബഹളം വെച്ചതോടെ കുഞ്ഞിനരികിൽ എത്തിയ കെല്ലി കുഞ്ഞിന് ശ്വസിക്കാൻ കഴിയാതെ കിടക്കുന്നതാണ് കണ്ടത്. വേഗത്തിൽത്തന്നെ കുഞ്ഞിനെ വാരിയെടുത്ത് കെല്ലിയും ഭർത്താവും ആശുപത്രിയിൽ എത്തിച്ചു. ഹെന്റിയുടെ സഹായത്താൽ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിന്റെ വിവരങ്ങൾ കെല്ലി തന്നെയാണ് സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചതും.
Read also; ‘നിന്റെ ജനനം അനുഗ്രഹീതമായിരുന്നു, ആ ഓർമകൾ ഞങ്ങൾക്കെന്നും നിധി’; മകളുടെ ഓർമയിൽ കെ എസ് ചിത്ര
ഹെന്റിയുടെ കഥകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപെട്ടതോടെ നിരവധിപ്പേരാണ് ഹെന്ററിക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. അതേസമയം കുഞ്ഞിന് അസുഖം ഭേദമായി വരുന്നെന്നും ഹെന്റി തങ്ങളോടൊപ്പം സുഖമായി ഉണ്ടെന്നും കെല്ലി സോഷ്യൽ ഇടങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
Last night the dog kept breaking into the nursery and waking the baby. She’s been sick, and I was getting so fed up with him.
— kelly andrew 🍂 (@KayAyDrew) December 14, 2021
Until she stopped breathing.
We spent the night in the hospital. I don’t know what would have happened if he hadn’t woken her. We don’t deserve dogs. pic.twitter.com/PBJCJVflgh
Story highlights: Woman reveals how their dog saved her daughter’s LIFE