അത്ഭുതകരമായ ബോക്സിംഗ് കഴിവിലൂടെ മരം ഇടിച്ച് ഒടിച്ച് ലോകത്തിലെ ഏറ്റവും ശക്തയായ പെൺകുട്ടി- വിഡിയോ
അസാമാന്യ കഴിവുകൾ കൊണ്ട് ലോകശ്രദ്ധനേടിയ ഒട്ടേറെ ആളുകളുണ്ട്. ബോക്സിംഗ് വൈദഗ്ധ്യത്തിലൂടെ ലോകത്തെ ഏറ്റവും ശക്തയായ പെൺകുട്ടിയായി പേരെടുത്ത താരമാണ് ഇവ്നിക സാവകാസ്. 12 വയസ്സുള്ളപ്പോൾ തന്നെ ഇവ്നികയുടെ ബോക്സിംഗ് വൈദഗ്ധ്യത്തിലെ കഴിവും ശക്തിയും വളരെയേറെ ശ്രദ്ധനേടി കഴിഞ്ഞു.
മരം ഇടിച്ച് വീഴ്ത്തുമ്പോഴും സ്റ്റീൽ വാതിലിൽ ഇടിക്കുമ്പോഴും വേദനയുടെ ലക്ഷണമൊന്നും കാണിക്കാത്ത ഒരു പ്രത്യേക പ്രതിഭയാണ് ഇവ്നിക സാവകാസ്.ഈ പന്ത്രണ്ടാം വയസിൽ വേറിട്ടൊരു കഴിവ് പ്രകടിപ്പിച്ചിരിക്കുകയാണ് ഇവ്നിക. ഈ കുഞ്ഞുതാരത്തിന്റെ ഒരു വിഡിയോയാണ് ശ്രദ്ധനേടുന്നത്. മുഷ്ടി ഉപയോഗിച്ച് മരം ഇടിച്ച് വീഴ്ത്തുകയാണ് ഇവ്നിക.
റിപ്പോർട്ട് അനുസരിച്ച്, ഇവ്നികയും സഹോദരങ്ങളും അവരുടെ വീടിന് ചുറ്റുമുള്ള വനങ്ങളിൽ പരിശീലനം നടത്തുന്നത് പതിവാണ്. അവർ വനത്തിൽപോകുമ്പോൾ മരങ്ങൾ പഞ്ചിംഗ് ബാഗുകളായി ഉപയോഗിക്കുന്നു. അതുമാത്രമല്ല, ആഴ്ചയിൽ അഞ്ചുദിവസവും ഇവർ പരിശീലനം നടത്തുകയും ചെയ്യുന്നുണ്ട്.
Watch Little Evnika Saadvakass also known as the 'World's Strongest Girl' punching down a tree using her Amazing boxing skills.
— Quarantine Traders (@QuarantineTrad1) January 8, 2022
Shes has been training hard since she was three and dreams of becoming a professional boxer one day. pic.twitter.com/A4ERWjB57b
മറ്റൊരു വിഡിയോയിൽ ഈ 12 വയസ്സുകാരി മുട്ടുകൾ ഉപയോഗിച്ച് സ്റ്റീൽ വാതിലിൽ ഇടിക്കുന്നത് കാണാം. ഇവ്നികയുടെ കഴിവുകൾ ചെറുപ്പത്തിൽ തന്നെ പിതാവ് തിരിച്ചറിഞ്ഞിരുന്നു. പിതാവ് റുസ്ട്രാം സാദ്വകാസിന്റെ കീഴിൽ ബോക്സിംഗിൽ പരിശീലനം നേടിയ ഇവ്നിക അഞ്ച് വർഷം മുമ്പ് ഒരു മിനിറ്റിനുള്ളിൽ 100 പഞ്ച് എറിയുന്നത് കാണിച്ച ഒരു വിഡിയോയിലൂടെ പ്രശസ്തിയിലേക്ക് ഉയരുകയായിരുന്നു.
Story highlights- 12-year-old chops down tree