ഉയിർത്തെഴുന്നേൽപ്പിന്റെ പെൺകരുത്തുമായി ‘ആഗ്നേയി’- ഉള്ളുതൊട്ട് ഗാനം

January 26, 2022

സ്ത്രീ എന്നും സഹനത്തിന്റെ പ്രതീകമാണ്. വെല്ലുവിളികളിൽ തളർന്നു നിന്നുപോകുന്ന ഭാവിയെക്കുറിച്ച് ആശങ്കപ്പെടുന്ന, ജീവിതത്തിൽ ഒറ്റപ്പെടുന്ന അവസ്ഥയിൽ സ്ത്രീകൾക്ക് പക്ഷെ സഹനം എന്ന വാക്ക് അന്യമാണ്. സ്ത്രീ എന്നും സർവ്വംസഹയായി നിലകൊള്ളുക എന്ന കാഴ്ചപ്പാടിനെ കാറ്റിൽപറത്തി അവർ ഉയർന്നു പറക്കും. അങ്ങനെയൊരു ആശയമാണ് അഗ്നേയി എന്ന മ്യൂസിക് ആൽബം പങ്കുവയ്ക്കുന്നത്.

സ്ത്രീകളുടെ ഉൾക്കരുത്തിന്റെ നേർക്കാഴ്ചയാണ് ആഗ്നേയി. വിവാഹശേഷം സ്വന്തമായി അഭിപ്രായങ്ങൾ ഇല്ലാതെ ഭർത്താവിന്റെ തണലിൽ മാത്രം ഒതുങ്ങി കൂടുന്നവർ ആണ് അധികവും. പിന്നീട് വ്യക്തിത്വം ഇല്ലാതായി ഒറ്റപ്പെട്ടു കഴിയുമ്പോൾ വിരളമായി മാത്രം ചിലരിൽ സംഭവിക്കുന്ന ഒരു തിരിച്ചറിവിന്റെ കാലഘട്ടമുണ്ട്. എല്ലാം അവസാനിച്ചെന്ന് കരുതിയിടത്തുനിന്നും അവർ വീണ്ടും തുടങ്ങുമ്പോൾ എല്ലാം മാറുകയാണ്. അതാണ് ആഗ്നേയി പങ്കുവയ്ക്കുന്നത്.

ഖത്തറില്‍ സോഫ്റ്റ് വെയർ എഞ്ചിനിയറും കവയത്രിയുമായ തൃശൂര്‍ സ്വദേശി ദേവിക മേനോനാണ് ആഗ്നേയിയുടെ സംവിധായിക. നര്‍ത്തകിയും കണ്ണൂര്‍ സ്വദേശിയുമായ മീര നായര്‍ ആഗ്നേയിയായി വേഷമിടുന്നു. അജിത് മാടപ്പള്ളത് നിർമാണം നിർവഹിച്ചിരിക്കുന്നു.

Read Also: മലയാളത്തെ സ്നേഹിക്കുന്ന വിദേശവനിത അപർണ മൾബറിയ്ക്ക് സാരി സമ്മാനിച്ച് ഫ്‌ളവേഴ്‌സ്

ജയ്‌സണ്‍ ജെ നായരുടെ സംഗീതത്തില്‍ നന്ദു കര്‍ത്തയാണ് പാടിയത്. ജസ്റ്റിന്‍ മാത്യു, ബിജു കെ കൃഷ്ണന്‍, സീത പി വി, പ്രവീണ്‍, ജസീനകടവില്‍, ഇന്ദുജ, പ്രകാശ്, ആരതി ജയരാജ്, ശാലിനി എസ്.ജെ, റാസല്‍ പരീദ്, ജസ്റ്റിന്‍ മാത്യു, യൂനുസ്, നിറം വിനു, ആജിത് സുകു,ഗോകുല്‍ വി ജി, നിഫിന്‍, ശിഹാബ്, ഉണ്ണി എന്നിവരാണ് ആഗ്നേയിയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നത്.

Story highlights- aagneyi musical video