ആരാണ് വില്ലൻ.. ആരാണ് നായകൻ…; നിഗൂഢതകളുമായി ‘അദൃശ്യം’ ടീസർ

നിരവധി കഥാപാത്രങ്ങളിലൂടെ ചലച്ചിത്ര ലോകത്ത് വിസ്മയങ്ങള്‍ സൃഷ്ടിക്കുന്ന താരങ്ങളാണ് ജോജു ജോര്‍ജും ഷറഫുദ്ദീനും നരേനും. മൂവരും ഒരുമിച്ചെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. അദൃശ്യം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സസ്പെൻസ് ത്രില്ലറായിരിക്കും ചിത്രം എന്ന് സൂചന നൽകുന്നതാണ് ടീസർ. ഏറെ നിഗൂഢതകളുമായി എത്തുന്ന ചിത്രത്തിൽ ആരാണ് നായകൻ ആരാണ് വില്ലൻ എന്ന് മനസിലാകാത്ത വിധത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്.
നവാഗതായ സാക് ഹാരിസ് ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ജുവിസ് പ്രൊഡക്ഷന്‍സും യു എ എന്‍ ഫലിം ഹൗസും എ എ എ ആര് പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ആത്മിയ രാജന്, പവിത്ര ലക്ഷ്മി, കായല്‍ ആനന്ദി, പ്രതാപ് പോത്തന്, ജോണ്‍ വിജയ്, വിനോദിനി, അഞ്ജലി റാവു തുടങ്ങി നിരവധി താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
Read also: തൃശൂർ നഗരത്തിലെ ചുക്കുകാപ്പി വിൽപ്പനക്കാരൻ, ഒരു കോടി വേദിയിൽ നിന്നും ഫ്ളവേഴ്സ് കുടുംബത്തിലേക്ക്
രഞ്ജിന് രാജ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ഡോണ്‍ വിന്‍സെന്റ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നു. പാക്ക്യരാജ് രാമലിംഗത്തിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. പുഷ്പരാജ് സന്തോഷ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായി ചിത്രീകരിച്ച ചിത്രം തമിഴിലും പ്രേക്ഷകരിലേയ്ക്കെത്തും.
Story highlights : Adrishyam Official Teaser