‘ഉണ്ണികളേ ഒരു കഥ പറയാം..’- മധുരമായി പാടി അഹാന കൃഷ്ണ

January 29, 2022

അഭിനയത്തിന് പുറമെ നൃത്തത്തിലും പാട്ടിലുമെല്ലാം ഒരുപോലെ കഴിവ് തെളിയിച്ച നടിയാണ് അഹാന കൃഷ്ണ. ഇപ്പോൾ, യുക്കുലേലെ എന്ന സംഗീതോപകരണം പഠിക്കുന്ന തിരക്കിലാണ് താരം. യുകുലെലെയിൽ താളമിട്ടുകൊണ്ട് നിരവധി ഗാനങ്ങളാണ് അഹാന ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.

വീണ്ടുമൊരു ഗാനവുമായി നടി എത്തുമ്പോൾ കൈയടികളുമായി സിനിമാലോകവും ആരാധകരും ഒപ്പമുണ്ട്. ഉണ്ണികളേ ഒരു കഥപറയാം എന്ന ഗാനവുമായാണ് നടി എത്തിയിരിക്കുന്നത്. മധുരമായി പാടുന്ന അഹാനയ്ക്ക് പ്രോത്സാഹനവുമായി ആരാധകരും എത്തി.

അതേസമയം, സിനിമയിൽ കൂടുതൽ സജീവമാകുകയാണ് അഹാന. നാൻസി റാണി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഹാന സജീവമാകുകയാണ്. നാന്‍സി റാണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ വൈറലായിരുന്നു. ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമ നടിയാകുക എന്ന ആഗ്രഹവുമായി നടക്കുന്ന പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. 

Read ALSO:‘എന്റെ ഉള്ളിലെ അൻപുസെൽവൻ’- സൂര്യയെ അനുകരിച്ച് കാളിദാസ്; വിഡിയോ

അർജുൻ അശോകനും ലാലും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജു വർഗീസും ബേസിൽ ജോസഫും നാൻസി റാണിയിൽ വേഷമിടുന്നുണ്ട്. ലൂക്ക എന്ന ചിത്രത്തിലാണ് അഹാന ഏറ്റവുമൊടുവിൽ വേഷമിട്ടത്. ടൊവിനോ തോമസിന്റെ നായികയായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

Story highlights- ahaana krishna singing unnikale oru kadha parayam..