ആസ്വാദക ഹൃദയങ്ങളിൽ താളം നിറച്ച് ‘അജഗജാന്തര’ത്തിലെ പാട്ട്; ഒരു കോടിയിലധികം കാഴ്ചക്കാർ

January 3, 2022

ആസ്വാദകഹൃദങ്ങളെ ആവേശത്തിലാഴ്ത്തുകയാണ് അഗഗജാന്തരത്തിലെതായി പുറത്തുവന്ന ഏറ്റവും പുതിയ പാട്ട്. നാടൻ പാട്ട് കലാകാരി പ്രസീദ ചാലക്കുടിയുടെ ശബ്ദത്തിലൂടെ പ്രേക്ഷകരിലേക്കെത്തിയ ഗാനം ഇതിനോടകം ഒരു കോടിയിലധികം കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. കല്യാണ വീടിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഗാനം ഏറെ ആവേശവും ആഘോഷവും നിറച്ചുകൊണ്ടാണ് ആസ്വാദക ഹൃദയങ്ങളിലേക്കെത്തുന്നത്.

അതേസമയം തിയേറ്ററുകളിൽ ആവേശം നിറച്ചുകൊണ്ടിരിക്കുന്ന ചിത്രമാണ് ടിനു പാപ്പച്ചൻ- ആന്റണി വർഗീസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ അജഗജാന്തരം. ഉത്സവ പറമ്പിലേക്ക് ഒരു ആനയും പാപ്പാനും ഒരു കൂട്ടം യുവാക്കളും എത്തുന്നതും അവിടെ അരങ്ങേറുന്ന സംഭവങ്ങളും പറയുന്ന ചിത്രമാണ് അജഗജാന്തരം. മനുഷ്യന് പുറമെ ആനയ്ക്കും പ്രാധാന്യം നൽകിയ ചിത്രം അതിസാഹസീകമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

Read also; ‘കൊണ്ടോരാം കൊണ്ടോരാം…’ പാട്ട് വേദിയുടെ ഹൃദയം കവർന്ന് എം ജെയും മേഘ്‌നക്കുട്ടിയും, വിഡിയോ

സിൽവർ ബേ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ  എമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമിക്കുന്ന ചിത്രത്തിന് തിരക്കഥ തയാറാക്കിയിരിക്കുന്നത് കിച്ചു ടെല്ലസ്- വിനീത് വിശ്വം എന്നിവർ ചേർന്നാണ്. ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം നര്‍മത്തിനും ചിത്രത്തില്‍ പ്രാധാന്യം നല്‍കികൊണ്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തിയത്.

story highlights: ajagajantharam song crosses 1 crore views