ഡ്രൈവിങ് ലൈസൻസ് ഇനി ഹിന്ദിയിൽ; നായകനായി അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും
പൃഥ്വിരാജ് സുകുമാരൻ സുരാജ് വെഞ്ഞാറന്മൂട് എന്നിവർ മുഖ്യകഥാപാത്രങ്ങളായ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. മലയാളത്തിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രമിപ്പോൾ ഹിന്ദിയിലേക്കും റീമേക്കിന് ഒരുങ്ങുകയാണ്. അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയുമാണ് ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളാകുന്നത്. സെൽഫി എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മേഹ്തയാണ്. ധർമ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹറും മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്
മലയാളത്തിൽ ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് സച്ചിയാണ്. പൃഥ്വിരാജ് സിനിമ താരമായി എത്തുന്ന ചിത്രത്തിൽ പൊലീസ് ഓഫീസറായാണ് സുരാജ് എത്തിയത്. ആഡംബര കാറുകളോട് അതിയായ പ്രിയമുള്ള ഒരു സൂപ്പര്‍ സ്റ്റാറായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുക, ഹിന്ദിയിൽ ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അക്ഷയ് കുമാർ ആയിരിക്കും. സുരാജ് അവതരിപ്പിച്ച പൊലീസ് ഓഫീസറുടെ വേഷമായിരിക്കും ഇമ്രാൻ ഹാഷ്മി കൈകാര്യം ചെയ്യുക. അതേസമയം ഇതാദ്യമായാണ് അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും ഒന്നിക്കുന്നത്.
മലയാളത്തിൽ ഏറെ പ്രേക്ഷക പ്രീതി നേടിയ ചിത്രം ഹിന്ദിയിലേക്കെത്തുമ്പോൾ ഏറെ ആവേശത്തിലാണ് സിനിമ ആസ്വാദകർ.
Found myself the perfect #Selfiee partner! Hey @karanjohar , have we slayed this selfie game or what?😉 @emraanhashmi pic.twitter.com/N2YdXrYMCV
— Akshay Kumar (@akshaykumar) January 12, 2022
Story highlights: akshay kumar emraan hashmi remake driving licence