പാഴ്വസ്തുക്കളിൽ നിർമിച്ച ജീപ്പിന് പകരം ബൊലേറോ നൽകി ആനന്ദ് മഹീന്ദ്ര

January 27, 2022

പാഴ്‌വസ്തുക്കൾ കൊണ്ട് ജീപ്പ് നിർമ്മിച്ച സാധാരണക്കാരനായ യുവാവിന്റെ ചിത്രങ്ങളും വിഡിയോകളുമൊക്ക കഴിഞ്ഞ കുറച്ച് നാളുകൾക്ക് മുൻപ് സോഷ്യൽ ഇടങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധനേടിയിരുന്നു. മഹാരാഷ്ട്രയിലെ ദേവ് രാഷ്ട്ര സ്വദേശിയായ ദത്താത്രയ ലോഹാർ എന്നയാളാണ് ഈ വാഹനം ഒരുക്കിയത്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഈ യുവാവിനെത്തേടിയെത്തിയ അഭിനന്ദനങ്ങൾക്കൊപ്പം ഈ വാഹനം നൽകിയാൽ പകരം ബൊലോറോ സമ്മാനിക്കാം എന്ന് പറഞ്ഞ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര എത്തിയതും വാർത്തകളിൽ ഇടംനേടിയിരുന്നു.

ഇപ്പോഴിതാ കുടുംബസമേതമെത്തി ഈ വാഹനം ആനന്ദ് മഹീന്ദ്രയ്ക്ക് നൽകിയിരിക്കുകയാണ് ദത്താത്രയ ലോഹാർ. അതിന് പ്രതിഫലമായി ആനന്ദ് മഹീന്ദ്ര നൽകിയ ബൊലേറോയും വാങ്ങിയാണ് ലോഹാറും കുടുംബവും തിരികെ പോയത്. ഈ ചിത്രങ്ങൾ ആനന്ദ് മഹീന്ദ്ര തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

Read also: ‘ഒരു യുദ്ധം കഴിഞ്ഞുള്ള വരവാണ്, തളരരുത് നമ്മളൊന്നും ഈ വെയിലിൽ വാടാനുള്ളവരല്ലല്ലോ’- പ്രചോദനമായി ഒരു അതിജീവനത്തിന്റെ കുറുപ്പ്

ഇരുമ്പുപണി ചെയ്ത് ജീവിക്കുന്ന ലോഹാർ 60,000 രൂപ മുതൽമുടക്കിലാണ് ഈ വാഹനം നിർമിച്ചത്. ഇത് സാധാരണ ഇരുചക്ര വാഹനങ്ങൾ ഓടിക്കുന്ന രീതിയിലാണ് പ്രവർത്തിപ്പിക്കുന്നത്. പഴയ വാഹനങ്ങളുടെ സാധനങ്ങൾ ഉപയോഗിച്ചാണ് ഈ വാഹനം ഒരുക്കിയത്. കാഴ്ചയിൽ ജീപ്പിനെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഈ വാഹനത്തിന്റെ രൂപം. നിയമപ്രകാരമുള്ള മാനദണ്ഢങ്ങളൊന്നും പാലിക്കാതെയാണ് ലാഹോർ വാഹനം ഒരുക്കിയിരിക്കുന്നത്. നിയമവ്യവസ്ഥകൾ പാലിക്കാത്തതുകൊണ്ട് ഈ വാഹനം അധികം നിരത്തിൽ ഓടിക്കാൻ കഴിയില്ല, എങ്കിലും ആളുകളുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ആനന്ദ് മഹീന്ദ്ര ഇത് ഏറ്റെടുത്തത്. പാഴ്‌വസ്തുക്കൾ ചേർത്ത് ഒരുക്കിയ നാല് ചക്രമുള്ള വാഹനത്തിന് ലഭിച്ചത് വൻ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Story highlights: anand mahindra gives brand new bolero to maharashtra man