‘നാൻ പിഴൈ, നീ മഴലയ്..’- അതിമനോഹരമായി പാടി അനാർക്കലി മരിക്കാർ
വിഘ്‌നേഷ് ശിവന്‍ എഴുതി സംവിധാനം ചെയ്ത് വിജയ് സേതുപതി, നയന്‍താര, സാമന്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാത്തുവാക്കുള്ളെ രണ്ടു കാതൽ’ എന്ന ചിത്രത്തിലെ അതിമനോഹരമായ ഒരു പ്രണയഗാനമാണ് ഇപ്പോൾ ട്രെൻഡിങ്ങിൽ ഇടംനേടിയിരിക്കുന്നത്. നാൻ പിഴൈ എന്നാരംഭിക്കുന്ന ഗാനത്തിന് വരികൾ രചിച്ചിരിക്കുന്നത് വിഘ്‌നേഷ് ശിവൻ തന്നെയാണ്.
ഈ ഗാനം മനോഹരമായി ആലപിച്ച് എത്തിയിരിക്കുകയാണ് നടി അനാർക്കലി മരിക്കാർ. അഭിനയത്തിനൊപ്പം ആലാപനത്തിലും മികവ് പുലർത്തുന്ന അനാർക്കലി മുൻപും വിവിധ ഗാനങ്ങൾ ആലപിച്ച് പങ്കുവെച്ചിരുന്നു. ‘അലരേ..’ എന്ന ഗാനം ആലപിച്ചപ്പോഴും ആളുകൾ അത് ഏറ്റെടുത്തിരുന്നു.
സായാഹ്‌ന വാർത്തകൾ, സാജൻ ബേക്കറി എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമായ ഗഗനചാരിയിലാണ് അനാർക്കലി അടുത്തതായി വേഷമിടുന്നത്. ഒരു സയൻസ് ഫിക്ഷനായ സിനിമയിൽ മനുഷ്യ സംസ്കാരം പഠിക്കാൻ ഭൂമിയിലെത്തുന്ന അന്യഗ്രഹജീവിയാണ് അനാർക്കലി മരിക്കാർ.
Story highlights- anarkali marikkar singing naan pizhai