‘ഗാന്ധ കണ്ണഴകി..’; ഹിറ്റ് ഗാനത്തിന് ചുവടുവെച്ച് അനുശ്രീ- വിഡിയോ

January 22, 2022

ലോക്ക് ഡൗൺ കാലത്ത് സമൂഹമാധ്യമങ്ങളിൽ ഏറ്റവുമധികം സജീവമായ താരങ്ങളിൽ ഒരാളാണ് അനുശ്രീ. മലയാളികളുടെ മനസ് കവർന്ന കഥാപാത്രങ്ങളിലൂടെ സിനിമയിൽ സജീവമായ നടി പുത്തൻ മേക്കോവറുകളിലാണ് ലോക്ക് ഡൗൺ കാലത്ത് സജീവമായത്. ഇപ്പോൾ വീണ്ടും സിനിമയിൽ തിരക്കേറുന്ന താരം ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയിരുന്നു. അതിഥികൾക്ക് എപ്പോഴും ഹൃദ്യമായ സ്വീകരണം ഒരുക്കാറുള്ള വേദിയിൽ മനോഹരമായ നൃത്ത ചുവടുകളുമായാണ് അനുശ്രീ എത്തിയത്.

‘ഗാന്ധ കണ്ണഴകി..’ എന്ന ഹിറ്റ് തമിഴ് ഗാനത്തിന് ചുവടുവെച്ചാണ് അനുശീ വേദിയിലേക്ക് എത്തിയത്. താരത്തിന്റെ എല്ലാ വിശേഷങ്ങളും ആരാധകർ ഏറ്റെടുക്കാറുണ്ട്. നാട്ടിൻപുറത്തുനിന്നും സിനിമയിലേക്കെത്തിയ താരമാണ് അനുശ്രീ. എന്നും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രങ്ങളുമാണ് അനുശ്രീ സിനിമകളിൽ കാഴ്ചവെച്ചിട്ടുള്ളത്. വെള്ളിത്തിരയിലെ തിരക്കുകളിൽ നിന്നും മാറി ലോക്ക് ഡൗൺ കാലത്ത് നാട്ടിലെ സന്തോഷങ്ങളിലേക്ക് അനുശ്രീ ചേക്കേറിയിരുന്നു. നാട്ടിലെ സ്ഥലങ്ങളും ആഘോഷങ്ങളുമെല്ലാം ആരാധകർക്കായി നടി പങ്കുവെച്ചിരുന്നു.

Read Also: നൃത്തച്ചുവടുകളുമായി മീര ജാസ്മിൻ; ശ്രദ്ധനേടി വിഡിയോ

ഡയമണ്ട് നെക്‌ളേസ്‌ എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ സിനിമയിലേക്ക് എത്തിയത്. ചിത്രത്തിലെ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രം ശ്രദ്ധ നേടിയതോടെ കൈനിറയെ അവസരങ്ങളാണ് അനുശ്രീയെ തേടിയെത്തിയത്. വെടി വഴിപാട്, റെഡ് വൈൻ, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ചന്ദ്രേട്ടൻ എവിടെയാ, ഒപ്പം, ആദി തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയ വേഷങ്ങളാണ് അനുശ്രീ കൈകാര്യം ചെയ്തത്. ഇതിഹാസ, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ അനുശ്രീയ്ക്ക് സാധിച്ചു.

Story highlights- anusree dancing on star magic