വിവാഹവാർഷികദിനത്തിൽ ഭർത്താവിനൊപ്പമുള്ള മനോഹരചിത്രവുമായി ഭാവന, ശ്രദ്ധനേടി ചിത്രത്തിന്റെ ക്യാപ്‌ഷനും
മലയാളികളുടെ ഇഷ്ടനടിയാണ് ഭാവന. സിനിമ വിശേഷങ്ങൾക്കൊപ്പം തന്നെ താരം സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കാറുള്ള കുടുംബവിശേഷങ്ങളും ഏറ്റെടുക്കാറുണ്ട് ആരാധകർ. ഇപ്പോഴിതാ വിവാഹവാർഷികദിനത്തിൽ താരം പങ്കുവെച്ച ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഭർത്താവ് നവീനൊപ്പമുള്ള ചിത്രത്തിനൊപ്പം തന്നെ ചിത്രത്തിന് താരം നൽകിയ കുസൃതി നിറഞ്ഞ അടിക്കുറിപ്പും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ‘നിങ്ങളുടെ ജീവിതകാലം മുഴുവൻ ഒരു പ്രത്യേക ആളെ ശല്യം ചെയ്യാൻ വിവാഹം നിങ്ങളെ അനുവദിക്കുന്നു’ എന്നാണ് ചിത്രത്തിനൊപ്പം ഭാവന കുറിച്ചത്.
അതേസമയം, ‘നമ്മള്‍’ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയ നടിയാണ് ഭാവന. സ്വയസിദ്ധമായ അഭിനയശൈലികൊണ്ട് താരം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയയായി. സിഐഡി മൂസ, ക്രോണിക് ബാച്ച്ലർ, ദൈവനാമത്തില്‍, ചിന്താമണി കൊലക്കേസ്, ലോലീപോപ്പ്, നരന്‍, ചെസ്സ്, മുല്ല തുടങ്ങി നിരവധി മലയാള സിനിമകളില്‍ ഭാവന പ്രധാന കഥാപാത്രമായെത്തി. പൃഥ്വിരാജ് നായകനായെത്തിയ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാന മലയാള ചലച്ചിത്രം.
വിവാഹശേഷമുള്ള ചെറിയ ഇടവേളയ്ക്ക് ശേഷം അന്യഭാഷകളിലേക്ക് ചേക്കേറിയ താരം ’96’ എന്ന തമിഴ് ചിത്രത്തിന്റെ കന്നഡ റീമേക്കായ ’99’ ലൂടെ വെള്ളിത്തിരയിലേക്ക് മടങ്ങിയെത്തി. ‘ഭജ്രംഗി 2’ എന്ന ചിത്രമാണ് ഭാവന നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇൻസ്‌പെക്ടർ വിക്രമാണ് താരത്തിന്റേതായി അണിയറയിൽ റിലീസിന് ഒരുങ്ങുന്ന കന്നഡ ചിത്രം.
Story highlights: bhavana share photo with naveen with funny caption