ഭൂമിയിൽ നിന്നും അപ്രത്യക്ഷമായെന്ന് കരുതിയ ചിത്രശലങ്ങളെ 80 വർഷങ്ങൾക്ക് ശേഷം കണ്ടെത്തി…
മാറിവരുന്ന കാലാവസ്ഥയും ജീവിതശൈലി മാറ്റങ്ങളും നിരവധി ജീവികളെയാണ് വംശനാശ ഭീഷണിയുടെ വക്കിലെത്തിക്കുന്നത്. അത്തരത്തിൽ വംശനാശഭീഷണി സംഭവിച്ചുവെന്ന് കരുതിയ ജീവിയാണ് നീല ചിത്രശലഭം. ഇപ്പോഴിതാ 80 വർഷങ്ങൾക്ക് ശേഷം വീണ്ടും കണ്ടെത്തിയിരിക്കുകയാണ് ഈ ചിത്രശലഭത്തെ. സർസെക്സ് ബ്ലൂ ബട്ടർഫ്ളൈ എന്നാണ് ഇവയുടെ പേര്. നഗരവത്കരണം മൂലം ആവാസവ്യവസ്ഥ നഷ്ടപ്പെട്ട ജീവികളിൽ ഒന്നാണ് സർസെക്സ് ബ്ലൂ ബട്ടർഫ്ളൈസ്.
അതേസമയം കഴിഞ്ഞ കുറച്ച് ആഴ്ചകൾക്ക് മുൻപ് രണ്ടിടങ്ങളിൽ ഈ ചിത്രശലഭത്തെ അപ്രതീക്ഷിതമായി കാണുകയുണ്ടായി. മദ്യപ്രദേശിലെ ബർഗി ഡാമിന് അടുത്തായി ഏകദേശം 35 കിലോമീറ്റർ ദൂരപരിധിയിലാണ് ഇവയെ കണ്ടെത്തിയത്. പിന്നീട് ഇവയും ഫ്ലോറിഡ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ചിത്രശലഭവുമായി നടത്തിയ പരിശോധനയിൽ ഇവ ഒന്നാണെന്ന് കണ്ടെത്തി. എന്നാൽ ഇന്ത്യയിൽ ഇതാദ്യമായാണ് ഈ ചിത്രശലഭത്തെ കണ്ടെത്തുന്നത്. മുൻപ് ഫ്ളോറിഡയിലാണ് അവസാനമായി ഈ ശലഭത്തെ കണ്ടത്.
1852 കളിലാണ് ഈ ചിത്രശലഭത്തെ കൂടുതലായി കണ്ടിരുന്നത്. റിപ്പോർട്ടുകൾ പ്രകാരം 1941 ലാണ് ഈ ഇനം ശലഭത്തെ അവസാനമായി കണ്ടെത്തിയത്. ആവാസവ്യവസ്ഥയിൽ ഉണ്ടായ മാറ്റങ്ങളാണ് ഈ മനോഹരജീവിയെ ഭൂമിയിൽ നിന്നും അപ്രത്യക്ഷമാക്കിയത്. ഇത്തരം ജീവജാലങ്ങൾ മണ്ണിന്റെ ഫലഭൂയിഷ്ഠത വർദ്ധിപ്പിക്കുകയും പരാഗണത്തെ സഹായിക്കുകയും ചെയ്യുന്നു. ഇവയെ മാംസഭോജികളായ ജീവികൾ ഭക്ഷിക്കുന്നു. അതുകൊണ്ടുതന്നെ ഇവയുടെ വംശനാശം മുഴുവൻ ഭക്ഷണ ശൃംഖലയെയും ദോഷമായി ബാധിക്കുന്നുണ്ട്.
Story highlights: blue butterfly found after 80 years