തായ്‌ലന്റിൽ വേണ്ട തമ്പാനൂർ മതി; ജോൺ കാറ്റാടിയെ ചാക്കിലാക്കാനെത്തിയ ഈശോ, ‘ബ്രോ ഡാഡി’ വിഡിയോ

January 24, 2022

ലൂസിഫറിന് ശേഷം പൃഥ്വിരാജ് സുകുമാരൻ മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. ജനുവരി 26 മുതൽ പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രോമോ വിഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിൽ ജോണ് കാറ്റാടിയായാണ് മോഹൻലാൽ എത്തുന്നത്. ജോൺ കാറ്റാടിയുടെ മകൻ ഈശോ കാറ്റാടിയായി പൃഥ്വിരാജും ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ‘കാറ്റാടി സ്റ്റീല്‍സി’ന്റെ ഒരു പരസ്യത്തിന്റെ ഷൂട്ടിംഗിനെ കുറിച്ച് മോഹൻലാലിന്റെ കഥാപാത്രത്തോട് പൃഥ്വിരാജ് പറയുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്.

ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നൽകിക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഇത് ഉറപ്പുവരുത്തുന്നതാണ് ചിത്രത്തിന്റെതായി കഴിഞ്ഞദിവസം പുറത്തുവന്ന ട്രെയ്‌ലറും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമാണം. ചിത്രത്തിന്റെ രചന ശ്രീജിത്തും ബിബിനും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്. മീന, കല്യാണി പ്രിയദർശൻ, കനിഹ, മല്ലിക സുകുമാരൻ, സൗബിൻ, ജഗദീഷ്, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി നിരവധി താരങ്ങളും വിവിധ കഥാപാത്രങ്ങളായി ചിത്രത്തിൽ അണിനിരക്കുന്നു.

Read also: 4 വർഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സിൽ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് ‘മേപ്പടിയാൻ’- വ്യാജ പതിപ്പിനെതിരെ ഉണ്ണി മുകുന്ദൻ

ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യന്ന ചിത്രമാണ് ബ്രോ ഡാഡി. ബ്രോ ഡാഡിക്ക് ശേഷം, ലൂസിഫറിന്റെ രണ്ടാം ഭാഗത്തിലും മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുകെട്ട് വീണ്ടും ആവർത്തിക്കും.

Story highlights; Bro Daddy official Promo video